Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:51 am
  • 2nd July, 2022
  • Overcast Clouds
25.4°C23.82°C
  • Humidity: 92 %
  • Wind: 0.41 km/h

Breaking News

  • വൈദ്യുതാഘാതമേറ്റ്‌ ഏഴു പേർ മരിച്ചു   സത്യസായ് ജില്ലയിലാണ് ദുരന്തം 
  • അപകടം ഓട്ടോറിക്ഷക്ക്‌ മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
  • ഉദയ്പൂർ കൊലപാതക കേസ്       കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ 
  • പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും    
i2i News Trivandrum

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹോട്ടല്‍മുറിയില്‍ 61കാരൻ മരിച്ചു. നാല്‍പതുകാരിയായ സ്ത്രീയോടൊത്ത് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ഹോട്ടലിൽ മുറിയെടുത്ത
 കുര്‍ളയിലെ പ്രമുഖ സ്വകാര്യ ഹോട്ടലിലാണ് സംഭവം നടന്നത്. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഹോട്ടല്‍ റിസപ്ഷനിലേക്ക് യുവതി ഫോണ്‍ ചെയ്യുകയായിരുന്നു. കൂടെയുള്ളയാള്‍ക്ക് അനക്കമില്ലെന്നും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ഇവരെത്തി രോഗിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പേ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. സ്ത്രീയെ ചോദ്യം ചെയ്തതില്‍ നിന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത് എന്ന് വ്യക്തമായിട്ടുണ്ട്. ലൈംഗിക ബന്ധത്തിനിടെ ഇദ്ദേഹം മദ്യപിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അപ്പോഴേക്ക് കുഴഞ്ഞുവീണുവെന്നുമാണ് ഇവരുടെ മൊഴി.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ മരണം സംഭവിക്കുന്ന വാർത്തകൾ ഇതിനു മുൻപും വന്നിട്ടുണ്ട്. പക്ഷെ ഇത്തരത്തിലുള്ള മരണങ്ങളുടെ വർദ്ധനവ് ആശങ്ക വർധിപ്പിക്കുന്നു. മരണങ്ങൾക്ക് കാരണമാകുന്ന വില്ലൻ ഹൃദയാഘാതമാണ്. ഹൃദ്രോഗമുള്ളവരാണ് പ്രധാനമായും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. കാരണം ഹൃദയാഘാതം പോലെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ലൈംഗികബന്ധത്തിനിടെയുള്ള മരണങ്ങളില്‍ ഏറിയ പങ്കും വരുന്നത്. ഇക്കാര്യങ്ങള്‍ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ വിശദീകരിച്ചുനല്‍കാറുണ്ട്. സെക്സിനിടെ മരണം സംഭവിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, രക്തസമ്മര്‍ദ്ദത്തില്‍ പെടുന്നനെ വരുന്ന വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാമാണ് പ്രധാനമായും ഇത്തരത്തിലുള്ള മരണങ്ങളിലേക്ക് നയിക്കുന്നത്.

ലൈംഗികബന്ധത്തിനിടെ മരണം സംഭവിക്കുന്നതില്‍ സ്ത്രീകളെക്കാള്‍ അപകടസാധ്യതകള്‍ പുരുഷന്മാര്‍ക്കാണ് ഉള്ളതെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇതും അധികവും ഹൃദയാഘാതം തന്നെയാണ് വില്ലനായി വരുന്നത്. പ്രായത്തിന്‍റെ കാര്യത്തിലും എപ്പോഴും ഉറപ്പ് പറയാന്‍ സാധിക്കുകയില്ല. അമ്പത് വയസിന് താഴെയുള്ളവരിലും ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും ഇത് സാധാരണഗതിയില്‍ സംഭവിക്കുന്ന ഒന്നല്ല. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് ഇതിന് സാധ്യതയുള്ളത്. അതുകൊണ്ട്  അനാവശ്യമായ ആശങ്ക ഇതെച്ചൊല്ലി വേണ്ട എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതുപോലെ തന്നെ ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍, മറ്റ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ബിപിയുള്ളവര്‍ എല്ലാം ലൈംഗികജീവിതത്തെ കുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ഡോക്ടറോട് തുറന്ന് സംസാരിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തേടേണ്ടതാണ്.

Readers Comment

Add a Comment