Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഇതാ ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം മൂന്നുകോടി ജനങ്ങളാണ് ചൈനയില്‍ ഇപ്പോൾ ലോക്ഡൗണിലായിരിക്കുന്നത്. ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെൻ, ചാങ്ചുൻ, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കേസുകൾ കൂടുതലാണ്.ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്ക് വിധേയമാകണം. ഈ പരിശോധനയ്ക്ക് വേണ്ടി മാത്രമേ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്. വ്യാപനം തടയുന്നതിന് രാജ്യതലസ്ഥാനമായ ബെയ്ജിങ്ങിൽ ഉൾപ്പെടെ കർശന നടപടിയാണ് സ്വീകരിക്കുന്നത്.ചൊവ്വാഴ്ച 5280 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മുന്‍ദിവസത്തെക്കാള്‍ ഇരട്ടിയാണിത്. ഒമിക്രോണ്‍ വകഭേദം വ്യാപിച്ചതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.രോഗവ്യാപനം രൂക്ഷമായ വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനില്‍ ചൊവ്വാഴ്ച 3000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെയ്ജിങ്ങില്‍ പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. രാജ്യവ്യാപകമായി കൂടുതല്‍ പേരെ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.ഭക്ഷണം, ഇന്ധനം എന്നിവ ഒഴികെയുള്ള വ്യാപാരമേഖലകൾ അടച്ചിട്ടിരിക്കുകയാണ്. തുറമുഖങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഫാക്ടറികൾ അടച്ചിടേണ്ടിവന്നു. ഏറ്റവും വലിയ നഗരവും ബിസിനസ് തലസ്ഥാനവുമായ ഷാങ്ഹായിലേക്കു ബസ് സർവീസ് പോലും നിർത്തി.ഏപ്രിൽ പകുതിയോടെ നിയന്ത്രണ വിധേയമാകുമെന്നാണ് ലാൻഷൗ യൂണിവേഴ്സിറ്റിയിലെ കോവിഡ് പ്രവചനവിഭാഗത്തിന്റെ കണക്കുകൂട്ടൽ. അപ്പോഴേക്കും കേസുകളുടെ എണ്ണം 35,000 ആകും.ഏറ്റവും ഒടുവിലത്തെ കോവിഡ് ബാധ ഇതുവരെയുണ്ടായതിൽ ഏറ്റവും ആശങ്കാജനകമാകാമെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്.കർശനമായ രോഗനിയന്ത്രണം വിപണിയെയും പിടിച്ചുലച്ചുതുടങ്ങി. ചൈനയുടെ സാമ്പത്തികവളർച്ചയെ ബാധിക്കുമോയെന്ന ഭീതിക്കിടയിൽ ഓഹരിക്കമ്പോളം 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഏതായാലുമിപ്പോൾ ചൊവ്വാഴ്ച രാവിലെ ബീജിങ്ങിലെയും ഷാങ്ഹായിലെയും വിമാനത്താവളങ്ങളിലെ നിരവധി ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പരിശോധനയിലും ലോക്ഡൗണുകളിലും ഇളവ് നല്‍കുന്നത് തല്‍ക്കാലം അസാധ്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.