Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സാധാരണയായി കാൽവെള്ളയിലുണ്ടാകുന്ന ഒരു രോഗമാണ് ആണിരോഗം. അപൂർവമായി കൈയിലും കാണപ്പെടുന്നു. കാലിനടിയിൽ അരിമ്പാറ പോലെ വളർന്ന് പാദത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും വികസിക്കുന്നു. നടക്കുമ്പോഴും നിൽക്കുമ്പോഴും ഈ അരിമ്പാറ പോലെ വളർന്ന ചർമ്മം ഉള്ളിലേക്കു തള്ളപ്പെടുന്നതിനാൽ വേദന അനുഭവപ്പെടുന്നു. ചില സമ്മർദ്ദ സാഹചര്യങ്ങളോടുള്ള നമ്മുടെ കാലിലെ ചർമ്മത്തിന്റെ പ്രതികരണമാണ് അധികമായി ആണി പോലെ രൂപപ്പെടുന്ന ചർമത്തിന്റെ പാളികൾ.
ചെരുപ്പുകൾ ഉപയോഗിക്കാതിരിക്കുന്നവരിൽ രോഗം വേഗത്തിൽ ബാധിക്കും. കാലുകളിലുണ്ടാകുന്ന സാധാരണ വടുക്കളിൽ നിന്നും ആണികൾ തിരിച്ചറിയാൻ പ്രയാസമായിരിക്കും. ആണിയുടെ ഉപരിതലത്തിലായി വളരെ ചെറിയ കറുത്തപൊട്ടുകൾ ഉണ്ടാകും. കാപ്പിലറി രക്തക്കുഴലുകളുടെ അഗ്രഭാഗമാണ് കറുത്തപൊട്ടുകളായി തോന്നിക്കുന്നത്. എന്നാൽ, വടുക്കളിൽ രക്തക്കുഴലുകളില്ല. ഇവ മെഴുകുപോലെ ഇരിക്കും. അധിക ബാഹ്യസമ്മർദ്ദം മൂലമാണ് കാലടിയിൽ തഴമ്പ് ഉണ്ടാകുന്നത്. കാൽവെള്ളയിലെ ആണിരോഗം പാദങ്ങളുടെ ഏതു ഭാഗത്തേക്കും വ്യാപിക്കാം. രോഗബാധിതരുടെ കാലുകളുടെ അടിയിൽ തൊലി കട്ടികൂടി ഉരുണ്ടുവരും. ആമയുടെ പുറംതോടു പോലെ അഞ്ചോ ആറോ മുഴകൾ പോലെയും ഉണ്ടായി കാണാറുണ്ട്.
പോഷകക്കുറവുള്ളവർക്കാണ് ആണിരോഗം കൂടുതലായി വരുന്നത്. ഇതിൽതന്നെ വൈറ്റമിൻ എയുടെ കുറവുള്ളവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അമിതമായി ചായ, കാപ്പി കുടിക്കുന്നവരിലും പുകയിലയും, മദ്യവും ഉപയോഗിക്കുന്നവരിലും രോഗസാദ്ധ്യത കൂടുതലാണ്.വൈറ്റമിൻ എ അടങ്ങിയ ഇലക്കറികൾ ധാരാളം കഴിക്കുന്നതുകൊണ്ട് ആണിരോഗത്തിനെതിരെ പ്രതിരോധം തീർക്കാം.