Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക ജനതയിലെ തന്നെ നൂറിൽ 80% പേർക്കും ഇതിനോടകം തന്നെ കോവിഡ് എന്ന മഹാരോഗം വന്നു പോയവരാണ്. കോവിഡ് പല രീതിയിൽ ബാധിച്ചേക്കാം. ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയും കോവിഡ് രോഗം സ്ഥിതീകരിക്കുന്ന സാഹചര്യങ്ങൾ ഉണ്ട്. കോവിഡിന് ശേഷം അഥവാ post covid symptom പലരെയും ബാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ശ്വാസ തടസ്സം, ദേഹം വേദന, തലവേദന എന്നിങ്ങനെ പല രീതിയിലാണ്. കുറച്ച് നാല് കഴിഞ്ഞാൽ അത് ശെരിയാകും എന്ന് വിചാരിക്കുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ജേർണൽ നേച്ചർ എന്ന മാസികയിലെ പഠനത്തിൽ കോവിഡ് ബാധിച്ചവരുടെ തലച്ചോർ ചുരുങ്ങുമെന്നും, ഇവരുടെ ഓർമശക്തി കുറയുമെന്നും പറയുകയാണ്.

കോവിഡ് ചെറുതായി വന്ന് പോയവരിൽപ്പോലും തലച്ചോറിനെയും ചിന്താശേഷിയെയും ബാധിക്കാമെന്ന് പഠനം. മാനസിക പ്രവർത്തനത്തെ കോവിഡ് ബാധിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പഠനം പറയുന്നത്. കൊവിഡ് 19 സുഖപ്പെട്ടവരിൽ മാസങ്ങൾക്കു ശേഷം നടത്തിയ പഠനത്തിലാണ് മസ്തിഷ്കത്തിലുണ്ടായ മാറ്റങ്ങൾ കണ്ടെത്തിയത്. ഗന്ധങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഭാഗത്തും തലച്ചോറിൻ്റെ മൊത്തത്തിലുള്ള വലുപ്പത്തിലുമാണ് വ്യത്യാസങ്ങൾ കണ്ടെത്തിയത്. സാധാരണയായി പത്ത് വർഷത്തിനിടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാണ് കൊവിഡ് ബാധയെത്തുടർന്ന് ഏതാനും മാസങ്ങൾ കൊണ്ട് ഉണ്ടായതെന്നാണ് കണ്ടെത്തൽ. ഈ മാറ്റങ്ങൾ തലച്ചോറിൻ്റെ ബുദ്ധിപരമായ ശേഷിയിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് നേച്ചർ ജേണലിലെ പഠനം വ്യെക്തമാക്കുന്നു.

കേന്ദ്ര നാഡീ വ്യവസ്ഥയെ വൈറസ് കാര്യമായി ബാധിക്കുമെന്നും കണ്ടെത്തലിൽ പറയുന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ വെൽകം സെന്റർ ഫോർ ഇന്റഗ്രേറ്റീവ് ന്യൂറോ ഇമേജിംഗിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഡിമെൻഷ്യം പോലുള്ള അവസ്ഥകൾക്ക് ഇത് കാരണമാകാമെന്നും വ്യക്തമാക്കുന്നു. കൊവിഡ് 19നു കാരണമാകുന്ന നോവൽ കൊറോണ വൈറസ് ശ്വസനവ്യവസ്ഥയെയാണ് പ്രധാനമായും ബാധിക്കുന്നതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ വൈറസ് നാഡീവ്യവസ്ഥയെ മൊത്തത്തിൽ ബാധിക്കുന്നുണ്ടെന്നതിൻ്റെ വലിയ തെളിവുകൾ ലഭിച്ചെന്നാണ് പഠനത്തിൽ പറയുന്നത്. ആഗോളതലത്തിൽ മറവിരോഗം സൃഷ്ടിക്കുന്ന ആഘാതം കൊവിഡ് മൂലം വർധിക്കുമോ എന്നതായിരുന്നു പഠനത്തിൻ്റെ വിഷയം. മുൻപും ഇതു സംബന്ധിച്ച സൂചനകൾ ആരോഗ്യവിദഗ്ധർക്ക് ലഭിച്ചിട്ടുണ്ട്.

785 പേരുടെ തലച്ചോറുകളാണ് പഠനത്തിന്റെ ഭാഗമായി എം ആർ ഐ സ്കാനിംഗ് നടത്തിയത്. കോവിഡിന് മുൻപ് ശേഖരിച്ചിരുന്നു സാമ്പിളുകളിൽ, 36 മാസങ്ങൾക്ക് ശേഷം 401 പേർക്ക് കോവിഡ് ബാധിച്ച അവസ്ഥയിൽ ആദ്യ സാമ്പിൾ എടുത്ത എല്ലാവരെയും എം ആർ ഐ സ്കാനിങ്ങിനു വിധേയമാക്കി. 51 വയസ് മുതൽ 81 വയസ് വരെ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇവരിൽ ഡയബറ്റിസ്, രക്താതിസമ്മർദ്ദം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഉണ്ടായിരുന്നു. ഈ പഠനത്തിൽ നിന്നാണ് തലച്ചോറിലുണ്ടായ മാറ്റങ്ങൾ കണ്ടെത്തിയത്. എന്നാൽ തലച്ചോറിൻ്റെ വലുപ്പത്തിലുണ്ടായത് ചെറിയ മാറ്റങ്ങൾ മാത്രമാണെന്നും ഇത് നഗ്നനേത്രങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിയില്ലെന്നും ഗവേഷകർ വ്യക്തമാക്കി. തലച്ചോറിലെ ഗ്രേ മാറ്ററിൽ സാധാരണ വാർധക്യത്തിൻ്റെ ഭാഗമായി 0.2 ശതമാനം മാത്രമാണ് മാറ്റമുണ്ടാകുക. എന്നാൽ കൊവിഡ് ബാധയെത്തുടർന്ന് രണ്ട് ശതമാനം വലുപ്പം കുറഞ്ഞു. സാധാരണയായി ഇത് 10 വർഷം കൊണ്ട് ആണ് ഇങ്ങനെയൊരു മാറ്റം ഉണ്ടാകാറുള്ളത്.

Readers Comment

Add a Comment