Forecast Weather using OpenWeatherMap with PHP

Kerala

  • Friday 10:39 am
  • 26th April, 2024
  • Broken Clouds
33.82°C33.82°C
  • Humidity: 55 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ്  ദേശീയ മെഡിക്കൽ കമ്മീഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ മെഡിക്കൽ കോളേജുകളുമായി നടത്തിയ ചർച്ചയിലാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശങ്ങൾ പങ്കുവെച്ചത്. ഹിപ്പോക്രാറ്റിക് ഓത്ത് എന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഇനി വേണ്ട എന്നതാണ് നിർദേശങ്ങളിൽ ഒന്ന്.

മെഡിക്കൽ വിദ്യാർഥികൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചൊല്ലുന്ന പ്രതിജ്ഞയാണിത്. അതിന് പകരം മഹർഷി ചരകന്‍റെ പേരിലുള്ള മഹർഷി ചരക് ശപഥ് എടുക്കണമെന്നാണ് കമ്മീഷൻ നിർദേശിക്കുന്നത്. പ്രാദേശിക ഭാഷകളിൽ പ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്നും നിർദേശമുണ്ട്. 200 വർഷത്തെ പാരമ്പര്യമാണ് ആധുനിക വൈദ്യശാസ്ത്രത്തിനുള്ളത്. എന്നൽ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുണ്ട് ഭാരതീയ വൈദ്യശാസ്ത്രത്തിന്. കൊളോണിയൽ അധിനിവേശത്തിൽ നിന്ന് മെഡിക്കൽ രംഗം മാറി ചിന്തിക്കണമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ അംഗങ്ങൾ പറയുന്നു.

പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് ആധുനിക ചികിത്സയുടെ പിതാവായാണ് അറിയപ്പെടുന്നത്. പഴയ കാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയല്ല, പകരം ലോകമെഡിക്കൽ അസോസിയേഷൻ 1948 സെപ്റ്റംബറിൽ സ്വിറ്റ്‍സർലൻഡിലെ ജനീവയിൽ ചേർന്ന ജനറൽ അസംബ്ലിയിൽ അംഗീകരിച്ച ആധുനിക പ്രതിജ്ഞയാണ് ഇപ്പോൾ ഹിപ്പോക്രാറ്റിക് ഓത്ത് എന്ന പേരിൽ മെഡിക്കൽ വിദ്യാർഥികൾ ഏറ്റുചൊല്ലുന്നത്. യോഗ നിർബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Readers Comment

Add a Comment