Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:50 pm
  • 30th April, 2025
  • Overcast Clouds
25.56°C25.56°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നമ്മളില്‍ പലരുടേയും, ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ഒരു കാപ്പിയില്‍ ആണ്. കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ് എന്നാണ് പഠനങ്ങള്‍ ഇപ്പോൾ പറയുന്നത്. 

കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം 

ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒരു പാനീയമാണ് കട്ടന്‍കാപ്പി. കട്ടന്‍കാപ്പി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാപ്പി ശരീരത്തിന് ഉന്‍മേഷം നൽകുന്നു . കാപ്പി കുടിക്കുന്നതിലൂടെ കൂടുതല്‍ കായികബലം കൈവരിക്കുക കൂടി ചെയ്യും എന്നത് അധികം ആര്‍ക്കും അറിയാത്ത ഒരു  കാര്യമാണ്. ടെന്‍ഷന്‍, സ്‌ട്രെസ്, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും കട്ടന്‍കാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്.

കൂടാതെ കട്ടന്‍ കാപ്പി നാഡീവ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളുന്നതിനും കട്ടന്‍കാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.

Readers Comment

Add a Comment