Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിവായി വര്‍ക്ക് ഔട്ട് ചെയ്തു തുടങ്ങുമ്പോൾ  ചിലര്‍ക്കെങ്കിലും ഉണ്ടാകുന്ന ഒരു ആശയക്കുഴപ്പമുണ്ട്. നടത്തം, ഓട്ടം, നീന്തല്‍, എയറോബിക് ഡാന്‍സ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന കാര്‍ഡിയോ വ്യായാമം ചെയ്യണോ അതോ ഡംബെല്ലും, ബാര്‍ബെല്ലും കെറ്റില്‍ബെല്ലും വെയ്റ്റ് മെഷീനും അടങ്ങിയ വെയ്റ്റ് ട്രെയിനിങ്ങ് ചെയ്യണോ എന്നത്. ജിമ്മിലൊക്കെ പോകുന്നവര്‍ ഇവ രണ്ടും ഇടകലർത്തിയാണ്  ചെയ്യാറുള്ളത്. രണ്ട് തരം വ്യായാമങ്ങള്‍ക്കും അതിന്‍റേതായ ഗുണഫലങ്ങളുണ്ട്. 

ശരീരത്തിലെ കാലറിയെ കത്തിച്ചു കളഞ്ഞ് കൊഴുപ്പ് കുറയ്ക്കാന്‍ ഈ  വ്യായാമങ്ങൾ  സഹായിക്കും. കാര്‍ഡിയോ വ്യായാമങ്ങള്‍ ഹൃദയത്തെ ശക്തമായും ആരോഗ്യത്തോടെയും വയ്ക്കാനും ഫലപ്രദമാണ്. കാര്‍ഡിയോ വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പും ശ്വാസോച്ഛാസനിരക്കും വേഗത്തിലാകുമെന്നതിനാല്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. പടികള്‍ കയറുമ്പോഴും  ഓടുമ്പോഴുമൊക്കെ ഉണ്ടാകുന്ന കിതപ്പൊക്കെ കാര്‍ഡിയോ വ്യായാമം ചെയ്തു തുടങ്ങിയാല്‍ പമ്പ കടക്കുമെന്നുറപ്പാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പേശികള്‍ വളര്‍ത്താനും ബോഡി ബില്‍ഡിങ്ങിനും ഏറ്റവും സഹായകമാകുക വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങളാണ്.

മുന്‍പൊക്കെ പുരുഷന്മാര്‍ മാത്രമാണ് വെയ്റ്റ് ട്രെയിനിങ്ങ് ചെയ്തിരുന്നത് പക്ഷെ  ഇപ്പോള്‍ സ്ത്രീകളും ഈ വര്‍ക്ക്ഔട്ടിന്‍റെ മേന്മകള്‍ മനസ്സിലാക്കി മുന്നോട്ട് വരുന്നുണ്ട്. പതിവായി വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നവരുടെ കരുത്തും ദേഹബലവും വര്‍ധിക്കുകയും അവരുടെ കായിക ക്ഷമത മെച്ചപ്പെടുകയും ചെയ്യും. കാര്‍ഡിയോ ചെയ്യുന്നവരില്‍ അത് ചെയ്യുന്ന അവസരത്തില്‍ മാത്രമാണ് കാലറി കത്തുന്നത്. എന്നാല്‍  വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നവരുടെ പേശികള്‍ വര്‍ക്ക്ഔട്ട് അവസാനിച്ച ശേഷവും ശരീരത്തില്‍ നിന്നു കാലറി കത്തിച്ചു കൊണ്ടിരിക്കും.  
വെയ്റ്റ്ട്രെയിനിങ് ചെയ്യുമ്പോൾ  ശരീരത്തില്‍ ഹാപ്പി ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഇത് മൊത്തത്തിലുള്ള മൂഡും മെച്ചപ്പെടുത്തും. വെയ്റ്റ് ലിഫ്റ്റിങ് ടൈപ്പ് 2 പ്രമേഹത്തിന്‍റെയും ഹൃദ്രോഗത്തിന്‍റെയും സാധ്യതകള്‍ കുറയ്ക്കുമെന്നും നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പേശികളെ മാത്രമല്ല എല്ലുകളെയും ബലപ്പെടുത്തുക വഴി പ്രായമാകുമ്പോൾ  എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും ഈ വര്‍ക്ക് ഔട്ട് കുറയ്ക്കുന്നു. 

വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നതിന് മുന്‍പ് ശരീരത്തിന് ചില വാം അപ്പ് വ്യായാമങ്ങള്‍ നല്‍കേണ്ടതുണ്ട്. വര്‍ക്ക് ഔട്ട് അവസാനിച്ച ശേഷവും  പേശികള്‍ക്ക് വിശ്രമിക്കാനുള്ള സമയം  നല്‍കേണ്ടതാണ്. ദിവസവും ഒരേ പേശികള്‍ക്ക് വര്‍ക്ക്ഔട്ട് നല്‍കുന്നത് അവയ്ക്കു  ക്ഷതമേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ ഒരേ പേശികള്‍ക്ക് തന്നെ ദിവസവും വെയ്റ്റ് ട്രെയിനിങ് നല്‍കരുത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം വെയ്റ്റ് ട്രെയിനിങ് നടത്തിയാല്‍ മതിയെന്നാണ്  ഒരു വിഭാഗം ഫിറ്റ്നസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Readers Comment

Add a Comment