Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:52 am
  • 19th March, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 97 %
  • Wind: 0.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് 19-ൻറെ പുതിയ വകഭേദത്തിന് ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തിരിക്കുകയാണ്. ബോട്‌സ്വാന, ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം എന്നിവിടങ്ങളിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഏറ്റവും ജനസാന്ദ്രതയുള്ള ഗൗട്ടെങ്ങ് പ്രവിശ്യയിൽ ഈ വകഭേദം അതിവേഗം പടർന്നിട്ടുണ്ടെന്നാണ് സൂചന.കൂടുതൽ രാജ്യങ്ങളിലേക്ക് പുതിയ വകഭേദം വ്യാപിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പും നൽകി. അതിവേഗം പടരുന്ന ഈ വൈറസ് അങ്ങേയറ്റം അപകടകാരിയാണെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വിവിധ രാജ്യങ്ങൾ യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തു. ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, ജർമനി, ഇറ്റലി, ബ്രിട്ടൻ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ കർശന നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്താണ് ഒമിക്രോൺ? 

B.1.1.529 എന്ന് വിളിക്കപ്പെടുന്ന ഈ വകഭേദത്തിന്, മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപമാണ് കൈവന്നിരിക്കുന്നത്. ഒട്ടേറെത്തവണ മ്യൂട്ടേഷൻ സംഭവിച്ച് അവയ്ക്ക് ശരീരത്തിൻറെ പ്രതിരോധ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കൂടുതൽ സംക്രമണം നടത്താനും സാധിക്കും. ഒമിക്രോണിന് മനുഷ്യരിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പകരാനും ശേഷിയുണ്ട്. പുതിയ വകഭേദം ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.ദക്ഷിണാഫ്രിക്കൻ വകഭേദത്തിലെ മാംസ്യഘടകത്തിന് രോഗവാഹിയായ ആദ്യ വൈറസിൻറേതിൽ നിന്നും വലിയ വ്യത്യാസമുണ്ട്. കൊവിഡിൻറെ ഏറ്റവും മാരകമായ വകഭേദമാണ്‌ ഇതെന്നാണ് വിലയിരുത്തൽ. അതുക്കൊണ്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ ഏറ്റവും മാരകമെന്ന് വിശേഷിപ്പിച്ചത്. ഒമിക്രോണിന് നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാൻ ശേഷിയുണ്ടോയെന്ന തീവ്രപരിശോധനയിലാണ് വൈദ്യശാസ്ത്രലോകം. ഇതേകുറിച്ച് വ്യക്തത വരുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെന്നും അതിന് ആഴ്ചകൾ എടുക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു

Readers Comment

Add a Comment