Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 30th April, 2025
  • Overcast Clouds
25.78°C25.78°C
  • Humidity: 93 %
  • Wind: 0.3 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായാതിവേഗം ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരിയാണ് പ്രമേഹം. ജീവിതശൈലീരോഗമായ പ്രമേഹത്തിന്റെ മാരകശേഷിക്ക് ആയുധബലം പകർന്നു നൽകുന്ന ‘മച്ചുന’നാണു കൊളസ്ട്രോൾ എന്നു പറയാം.

മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന ഗുളികകളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ്. കാന്താരി മുളകും ഇരുമ്പാമ്പുളിയും  വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല. അത്തരം തനതു ഭക്ഷ്യ വസ്തുക്കൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനു വിലയേറിയ, ഗുരുതരമായ പാർശ്വഫലങ്ങൾ വരുത്തുന്ന, അനാവശ്യമരുന്നുകൾ രോഗികളല്ലാത്തവരും ഇപ്പോൾ കഴിക്കേണ്ടി വരുന്നു. വൻകിട ഔഷധ നിർമാണകമ്പനികൾ, അവർ പുറത്തിറക്കുന്ന കൊളസ്ട്രോൾ നിയന്ത്രണ ഗുളികകളുടെ പാർശ്വഫലങ്ങൾ ഡോക്ടറന്മാരുടെയും പൊതുജനങ്ങളുടെയും മുമ്പിൽ മറച്ചുവയ്ക്കുന്നു. ഔഷധങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ചും രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പല ഡോക്ടർമാരും ശ്രദ്ധിക്കാറുമില്ല. രോഗികളുടെ ബാഹുല്യമാണു കാരണമായി പറയപ്പെടുന്നത്.ഇതിനെല്ലാം പരിഹാരമായി ചെയ്യാവുന്ന ചില ഒറ്റമൂലിളളലുണ്ട് .ഇന്ന് നമുക്ക് അവയെ കുറിച്ച് പറയാം .

ഇതിനായി വേണ്ടത് രണ്ടു തരം പൊടികളാണ്, മുരിങ്ങായില പൊടിയും ഉലുവാ പൊടിയും. മുരിങ്ങായില വീട്ടിലുണ്ടെങ്കില്‍ തനിയെ ഉണക്കി പൊടിയ്ക്കാം. അല്ലെങ്കില്‍ വാങ്ങാന്‍ ലഭിയ്ക്കും. മുരിങ്ങയില അയേണ്‍ സമ്പുഷ്ടമാണ് . വൈറ്റമിന്‍ സി, ഫോളിക് ആസിഡ് തുടങ്ങിയ ഒരു പിടി പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ലിവര്‍, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണ്.ദഹനം മെച്ചപ്പെടുത്തി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. കുടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരം.ഇതിലെ നാരുകള്‍ നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് .

ഗുണങ്ങളിൽ മുൻപിലാണ് ഉലുവ. ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകും. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.ഇന്‍സുലിന്‍റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ ആർത്തവവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും

ഇതിനായി ഉലുവായും പൊടിയായി വേണം, ഉപയോഗിയ്ക്കാന്‍. ഇവ രണ്ടും തുല്യ അളവിലാക്കി ഗ്ലാസ് ബോട്ടിലില്‍ സൂക്ഷിച്ച് വയ്ക്കാം. ഇത് ഒരു ടീസ്പൂണ്‍ വീതം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും രാവിലെ വെറും വയറ്റിലോ ഭക്ഷണ ശേഷമോ കഴിയ്ക്കാം. ഇത് കൊളസ്‌ട്രോള്‍, പ്രമേഹ രോഗത്തിന് മാത്രമല്ല, അമിത വണ്ണത്തിന് പരിഹാരമാണ്. വയറിന്റെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ചര്‍മാരോഗ്യത്തിനും മികച്ചതാണിത്.

 
 

Readers Comment

Add a Comment