Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:28 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വഴിയോരത്ത് വില്പനക്ക് വച്ചിരിക്കുന്ന വ്യാജ മുട്ടകൾ വിലക്കുവാങ്ങി ഉദരരോഗങ്ങൾ വിലക്കുവാങ്ങാരുതേ എന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.ഹാച്ചറിയിൽ വിരിയാത്ത ,കേടുള്ളതും ,ഗുണനിലവാരമില്ലാത്തതുമായ മുട്ടകൾ നാലോ അഞ്ചോ രൂപയ്ക്കാണ് വിൽക്കുന്നത്.വീട്ടിൽ  കൊണ്ടുപോയി ഉപയോഗിക്കുമ്പോളാണ് ഭൂരിഭാഗം കേടുള്ള മുട്ടകളാണെന്ന്  തിരിച്ചറിയുന്നത് .കേരളത്തിലുടനീളം വഴിയോര കച്ചവടക്കാർ വ്യാജമുട്ടകൾ വ്യാപകമായി വിൽക്കുന്നുണ്ട് .

കേടില്ലാത്ത നാടൻ താറാമുട്ടകൾ സുലഭമായി ലഭിക്കും എട്ടോ ഒൻപതോ രൂപയാണ് വില .ആ മുട്ടകൾക്ക് കേടോ രുചി  വ്യത്യാസമോ ഒന്നും തന്നെ ഉണ്ടാകില്ല .എന്നാൽ സംസ്ഥാനത്തെ ഗ്രാമങ്ങളിലും ,വഴിയോരത്തും വ്യാജമുട്ടകച്ചവടം തകൃതിയായി നടക്കുന്നുണ്ട് .ഇത്തരത്തിലുള്ള താറാമുട്ടക്ക് വില അഞ്ചോആറോ രൂപയെ ഉള്ളു .

വിനോദസഞ്ചാരികളും മറ്റു യാത്രക്കാരുമൊക്കെ ഈ കച്ചവടക്കാരിൽ നിന്ന് നല്ല ലാഭത്തിൽ മുട്ട വാങ്ങികൊണ്ടുപോകുന്നുണ്ട് .ഹാച്ചറിയിൽ വിരിയാൻ വച്ച മുട്ടകളാണ് ഇങ്ങനെ വിലക്കുറവിൽ വിൽക്കുന്നത് .ഹാച്ചറിയിൽ വിരിയാത്ത ,കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകളാണ് വഴിയോര കച്ചവടക്കാർ വില്പനക്ക് വയ്ക്കുന്നത്  .വഴിയോര കച്ചവടത്തിനായി എത്തിച്ച താറാമുട്ട കൃത്രിമമായി നിർമ്മിച്ചതാണെന്ന് സംശയത്തിൽ നാട്ടുകാർ വാഹനം തടഞ്ഞു പോലീസിലേൽപ്പിച്ച സംഭവം കണ്ണൂർ ജില്ലയിലെ ചില മലയോര ഗ്രാമങ്ങളിൽ ഈയിടെ ഉണ്ടായി .

 

Readers Comment

Add a Comment