Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്ന് നേരം  ഭക്ഷണം  കഴിച്ചില്ലെങ്കിലും വിശപ്പില്ലാത്തത് പോലെ നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്. ഇതിനെക്കുറിച്ച് തിരിച്ചറിയുകയാണ് നാം  ആദ്യം ചെയ്യേണ്ടത്. എന്തുകൊണ്ടാണ് ശരീരത്തിന് ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ പറ്റാത്തത് എന്നുള്ളത് പലര്‍ക്കും അറിയില്ല . ശരീരത്തിന് ഊര്‍ജ്ജത്തോടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെങ്കില്‍ ശരീരത്തിന് ഭക്ഷണം അത്യാവശ്യമാണ്.

ചില മരുന്നുകള്‍, മാനസിക നില, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള  നിരവധി കാര്യങ്ങള്‍ വിശപ്പ് കുറയാന്‍ ഇടയാക്കുന്നുണ്ട് . ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാന്‍സര്‍

വിശപ്പില്ലായ്മ ക്യാന്‍സറിന്റെ ഒരു സാധാരണ പാര്‍ശ്വഫലമാണ്. റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ  അതിന്റെ ചികിത്സകളും ഓക്കാനം, വേദന അല്ലെങ്കില്‍ നിര്‍ജ്ജലീകരണം എന്നിവയ്ക്ക് കാരണമായേക്കാം. ഭക്ഷണത്തിന്റെ രുചിയോ മണമോ പോലും മാറ്റാന്‍ അവക്ക് കഴിയും. ഭക്ഷണസമയത്ത് ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കാണേണ്ടതാണ്  . . ഓക്കാനം പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മാനസിക സമ്മര്‍ദ്ദം

നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍, നിങ്ങളുടെ ശരീരം അപകടത്തിലാണെന്ന മട്ടിലാണ് പ്രതികരിക്കുക . നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ദഹനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന അഡ്രിനാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ നിങ്ങളുടെ തലച്ചോറ് പുറത്തുവിടുന്നു. അത് നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കുന്നു. ഇതിനെ ഫൈറ്റ്-ഓര്‍-ഫ്‌ലൈറ്റ് പ്രതികരണം എന്നാണ് വിളിക്കുന്നത്. ഇത് കുറച്ച് സമയം മാത്രമേ നിലനില്‍ക്കൂ എന്നതാണ് സത്യം. നിങ്ങള്‍ വളരെക്കാലം സമ്മര്‍ദ്ദത്തിലാണെങ്കില്‍, നിങ്ങളുടെ ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു, ഇത് നിങ്ങളെ വിശപ്പുള്ളതാക്കുന്നു, പ്രത്യേകിച്ച് ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.


മരുന്നുകള്‍ 

ചില പ്രത്യേക തര മരുന്നുകളും നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നുണ്ട്. പല മരുന്നുകളുടേയും ഒരു പാര്‍ശ്വഫലമായി വിശപ്പില്ലായ്മ ഉണ്ടാക്കാം. ആന്റിബയോട്ടിക്കുകള്‍, ആന്റിഫംഗലുകള്‍, മസില്‍ റിലാക്‌സന്റുകള്‍ എന്നിവ ഏറ്റവും സാധാരണമായവയില്‍ ഉള്‍പ്പെടുന്നു. വിഷാദം, മൈഗ്രെയ്ന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവക്ക് വേണ്ടി കഴിക്കുന്ന ചില മരുന്നുകള്‍ നിങ്ങളുടെ വിശപ്പിനെ ബാധിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭധാരണം

നിങ്ങള്‍ രണ്ടുപേര്‍ക്കുള്ള ഭക്ഷണം ഗര്‍ഭകാലം കഴിക്കേണ്ടതാണ്. പക്ഷേ ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ലേ? കാരണം, പല അമ്മമാരും ഈ അവസ്ഥയില്‍ ഓക്കാനം പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്. പ്രത്യേകിച്ച് ആദ്യ ട്രൈമസ്റ്ററില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ ഒന്ന് ഇതാവാം. മോണിംഗ് സിക്നസ് എന്നാണ് ഇതിനെ വിളിക്കുന്നതെങ്കിലും ദിവസത്തിലെ ഏത് സമയത്തും ഇത് ബാധിക്കാം. ഇവര്‍ ലഘുഭക്ഷണങ്ങള്‍ ഇടക്കിടക്ക് കഴിക്കാന്‍ ശ്രദ്ധിക്കണം.

പ്രമേഹം

 പ്രമേഹം  പലപ്പോഴും വിശപ്പ് കുറയുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ ശരീരത്തിലെ ഞരമ്പുകളെ തകരാറിലാക്കും. അവയിലൊന്ന് നിങ്ങളുടെ വയറിലെ പേശികളെ നിയന്ത്രിക്കുന്ന വാഗസ് നാഡി ആയിരിക്കാം. ഈ നാഡി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ഭക്ഷണം നിങ്ങളുടെ ദഹനനാളത്തിലൂടെ എളുപ്പത്തില്‍ നീങ്ങുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്. ഗ്യാസ്‌ട്രോപാരെസിസ് എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ വിശപ്പില്ലായ്മയ്ക്കും വയറു വീര്‍ക്കുന്നതിനും കാരണമാകുന്നു.

മൈഗ്രെയ്ന്‍

നിങ്ങളുടെ വിശപ്പ് നഷ്ടപ്പെടാന്‍ മൈഗ്രേയ്ന്‍ മാത്രം മതിയാവും എന്നുള്ളതാണ് സത്യം. എന്നാല്‍ മൈഗ്രെയ്ന്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്കും കാരണമാകും. അത് പോയിക്കഴിഞ്ഞാലും നിങ്ങള്‍ക്ക് കഴിക്കാന്‍ തോന്നിയേക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൈഗ്രേന്‍ കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഇത് സാധാരണമാണ്. മരുന്നുകള്‍ക്ക് ഒരു പരിധി വരെ ഈ അവസ്ഥയെ ചികിത്സിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വിഷാദം

ചില ആളുകള്‍ക്ക്, ഇത് ആസക്തിയും ഭാരവും വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചിലര്‍ക്കാകട്ടെ ഇത് ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. കോര്‍ട്ടികോട്രോപിന്‍-റിലീസിംഗ് ഫാക്ടര്‍  എന്ന ഹോര്‍മോണ്‍ നിങ്ങളുടെ വിശപ്പ് കുറക്കുന്നു. കടുത്ത വിഷാദം കൊണ്ട്, നിങ്ങള്‍ക്ക് പാചകം ചെയ്യാനും ഭക്ഷണം കഴിക്കാനുമുള്ള താല്‍പ്പര്യം കുറയുന്നു. നിങ്ങളുടെ വിശപ്പ് മാറുന്നത് മാനസികാവസ്ഥയിലെ മാറ്റത്തോടൊപ്പമാണെങ്കില്‍, അതിനെ നിസ്സാരമായി കണക്കാക്കരുത്. ഉടനേ തന്നെ ഡോക്ടറെ കാണിക്കുകയും വേണ്ട രീതിയിലുള്ള നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുക.

Readers Comment

Add a Comment