Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:13 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ വിവിധ ജീവിതശൈലീരോ​ഗങ്ങൾക്ക് കാരണം ടെൻഷൻ‌ അഥവാ സമ്മർദ്ദമാണ്. ടെൻഷനെ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ  പലവിധമുണ്ട്. മനശ്ശാസ്ത്രവിദ​ഗ്ധന്റെ സഹായമില്ലാതെ ടെൻഷൻ ഒഴിവാക്കാനുള്ള ചില

  മാർഗ്ഗങ്ങൾ ഇതാ..

ടെൻഷനുണ്ടാക്കുന്ന കാര്യത്തെക്കുറിച്ച് സ്വയം അവലോകനം നടത്തുക.  സമ്മർ‌ദ്ദത്തെ പോസിറ്റീവായി കാണുക.. പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് വിശ്വസിക്കുക.
ബ്രീത്തിങ് എക്സർസൈസ്  ടെൻഷനെ അകറ്റും. ആഴത്തിൽ ശ്വാസം അകത്തേയ്ക്കെടുക്കുക. പതിയ പുറത്തേക്ക് വിടുക. 5 മുതൽ 10 മിനിട്ട് വരെ ഇത് ആവർത്തിക്കുക. 

യോ​ഗ പരിശീലിക്കുന്നതും ടെൻഷനെ അകറ്റുന്നു. നടത്തം, ജോ​ഗിങ്ങ്, നീന്തൽ തുടങ്ങിയ ലഘുവ്യായാമങ്ങളും നല്ലതാണ്.
ആവശ്യത്തിന് ഉറങ്ങുകയും വേണം. ഉറക്കമില്ലായ്മ ടെൻഷൻ കൂട്ടും. ഉറങ്ങുവാനും ഉണരുവാനും സമയനിഷ്ഠ പാലിക്കുക.
‌സം​ഗീതത്തിന് സമ്മർദ്ദമകറ്റാനുള്ള കഴിവുണ്ട്. വായന, ഇഷ്ടപ്പെട്ട വിനോദങ്ങളിൽ മുഴുകുക എന്നിവയും സമ്മർദ്ദത്തെ കുറയ്ക്കും.മനസ്സിലെ ടെൻഷനെക്കുറിച്ച് അടുത്തസുഹൃത്തിനോടോ പങ്കാളിയോടോ പറയുക. ടെൻഷനെ അതിജീവിക്കാനുള്ള  മാർഗ്ഗങ്ങൾ ഇതിലൂടെ ഉരുത്തിരിഞ്ഞുവരും.

Readers Comment

Add a Comment