Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. എന്നാൽ ഇനി എങ്കിലും ചൊറിച്ചിലിനെ നിസ്സാരമായി എടുക്കരുത് ..  പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ  ശരീരം തന്നെ ശ്രദ്ധിച്ചാൽ  മതിയാകും. ചില ചര്‍മ രോഗങ്ങള്‍ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ രോഗ ലക്ഷണങ്ങളുമാകാൻ സാദ്ധ്യതകൾ ഏറെ ആണ്..

വൃക്കരോഗികളില്‍ യൂറിയ, ക്രിയാറ്റിന്‍ എന്നീ മാലിന്യങ്ങള്‍ രക്തത്തില്‍ കൂടുന്നതിനാല്‍ ചൊറിച്ചില്‍ ഉണ്ടാകാം. കൂടാതെ കരള്‍ രോഗികളില്‍ ബൈല്‍ സാള്‍ട്ട് , ബൈല്‍ പിഗ്മെന്റ് എന്നിവയുടെ അളവ് രക്തത്തില്‍ കൂടുന്നതിനാലും ചൊറിച്ചില്‍ ഉണ്ടാകാം.
രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്ന രോഗത്തിനും ചൊറിച്ചില്‍ ഒരു ലക്ഷണമാണ്. കൂടാതെ രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടിയാലും ചര്‍മത്തില്‍ ചൊറിച്ചില്‍ ഉണ്ടാകും.

സ്‌പൈനല്‍ സംബന്ധമായ തകരാറുകളുടെ സൂചന കൂടിയാണ് ചര്‍മത്തില്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍. നടുഭാഗത്താണ് പ്രധാനമായും ഇത്തരം ചൊറിച്ചില്‍ അനുഭവപ്പെടുക. എന്നാല്‍ ശരീരത്തില്‍ തിണര്‍പ്പുകളോ പാടുകളോ ഒന്നും കാണപ്പെടുകയുമില്ല. ചൊറിച്ചില്‍ മാത്രമേ ഉണ്ടാകൂ. സീലിയാക് രോഗ ലക്ഷണം കൂടിയാണ് ചര്‍മത്തിലുണ്ടാകുന്ന ഇത്തരം ചൊറിച്ചില്‍. കാല്‍മുട്ട്, കൈമുട്ട്, നിതംബം, ഹെയര്‍ലൈന്‍ ഏരിയ എന്നീ ഭാഗങ്ങളിലായാണ് ഇത്തരം ചൊറിച്ചിലെങ്കില്‍ ഇത് സീലിയാക് രോഗത്തിന്റെ ഒരു വിഭാഗമായ ഡെര്‍മറ്റൈറ്റിസ് ഹെര്‍പെറ്റിഫോമിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഈ ഭാഗങ്ങളില്‍ ചുവന്ന കുരുക്കളും മറ്റും ഉണ്ടാകുകയും ചെയ്യും. സീലിയാക് രോഗമുള്ളവര്‍ ഗ്ലൂട്ടെന്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോഴാണ് സാധാരണയായി ഇതുണ്ടാകുന്നത്.

തൈറോയ്ഡ് രോഗങ്ങള്‍ ഇന്ന് സര്‍വസാധാരണയാണ്. ഇത്തരം രോഗികളില്‍ ചിലപ്പോള്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡ് രോഗികളില്‍ ഇത് അനുഭവപ്പെടുന്നത് സാധാരണയാണ്. ഇത്തരം രോഗികളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ചര്‍മത്തില്‍ ചൊറിച്ചിലായി പ്രത്യക്ഷപ്പെടാറുണ്ട്.

സ്‌കിന്‍ കാന്‍സര്‍

പലരിലും അസാധാരണമായ ചര്‍മ്മ ചൊറിച്ചില്‍ ചിലപ്പോള്‍ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളുമാകാം. കാരണം, ഇത്തരം അവസ്ഥയില്‍ ചര്‍മ്മത്തില്‍ സ്‌പോട്ടുകള്‍ രൂപപ്പെടുകയും ആ പാടുകള്‍ പിന്നീട് ചൊറിച്ചിലിന് വഴിവയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ അസാധരണമായ പാടുകള്‍ കാണുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണുക. 

ചര്‍മ്മാവസ്ഥകള്‍

ചര്‍മ്മത്തില്‍ തീവ്രമായ ചൊറിച്ചിലിന് കാരണമാകുന്ന ചില ചര്‍മ്മ അവസ്ഥകളുണ്ട്. ത്വക്ക് രോഗം, ചിക്കന്‍ പോക്‌സ്, ഡിഷിഡ്രോട്ടിക് എക്സിമ, ഫോളികുലൈറ്റിസ്ശ, കൈ-കാല്‍-വായ രോഗങ്ങള്‍, സോറിയാസിസ്  തുടങ്ങിയ അവസ്ഥകളില്‍ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടാം.

കരള്‍ രോഗം
ഹെപ്പറ്റൈറ്റിസ് സി, സിറോസിസ്, അല്ലെങ്കില്‍ പിത്തരസം തടസ്സപ്പെടുന്നവരിലും ചൊറിച്ചില്‍ സാധാരണമാണ്. ഇതൊക്കെ കരളിനെ ബാധിക്കുന്ന ചില അവസ്ഥകളാണ്. കരള്‍ രോഗങ്ങള്‍ മൂലമുള്ള ചൊറിച്ചില്‍ ആണെങ്കില്‍ കൈകളിലും കാലുകളിലും ആരംഭിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചൊറിച്ചില്‍ വ്യാപിക്കുന്നു.

മരുന്നുകളുടെ പാര്‍ശ്വഫലം
ആസ്പിരിന്‍, ഒപിയോയിഡുകള്‍ തുടങ്ങിയ വേദന സംഹാരികള്‍, ചില രക്തസമ്മര്‍ദ്ദ മരുന്നുകള്‍ എന്നിവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടാവുന്നതാണ്. കാന്‍സര്‍ ചികിത്സയുടെ ഒരു പാര്‍ശ്വഫലമായും ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.

നമ്മുടെ ചര്‍മ്മത്തിന് പല വസ്തുക്കളോടും ഒരു അലര്‍ജി ഉണ്ടാകാം. സ്‌കിന്‍ അലര്‍ജിക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ പദാര്‍ത്ഥങ്ങളിലൊന്നാണ് നിക്കല്‍. ഇത് നമ്മള്‍ ദിവസവും സ്പര്‍ശിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്നു. സെല്‍ഫോണുകള്‍, ആഭരണങ്ങള്‍, കണ്ണട ഫ്രെയിമുകള്‍, ബെല്‍റ്റ് ബക്കിളുകള്‍ എന്നിവ നിക്കല്‍ അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. നെയില്‍ പോളിഷ്, പെര്‍ഫ്യൂം, ഷാംപൂ, സിമന്റ് എന്നിവ അലര്‍ജിക്ക് കാരണമാകുന്ന മറ്റ് വസ്തുക്കളാണ്. ഇത്തരം വസ്തുക്കള്‍ കാരണം  ചര്‍മ്മത്തില്‍ ചുണങ്ങും അനിയന്ത്രിതമായ ചൊറിച്ചിലും ഉണ്ടാകാം..
ഇത്തരം ചൊറിച്ചിലുകളെ ഇനി എങ്കിലും നിസ്സാരവൽക്കരിക്കാതെ രോഗ ലക്ഷണങ്ങൾ ഉള്ളവർ  ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടുക.

Readers Comment

Add a Comment