Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തിന് അനുവദിച്ച എയിംസ് കോഴിക്കോട് കിനാലൂരിൽ. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ മന്ത്രി വീണ ജോർജ് ശനിയാഴ്ച ഉച്ചയ്ക്ക് നിർദിഷ്‌ട സ്ഥലം സന്ദർശിക്കും. കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ചാല്‍ കിനാലൂരിൽ ആശുപത്രി സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമാവും.കിനാലൂരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ യഥേഷ്ടംകേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് അംഗീകാരം നൽകണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ധനമന്ത്രാലയത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘത്തിൻ്റെ സന്ദർശനത്തിനുശേഷം അന്തിമ തീരുമാനമുണ്ടാകാനാണ് സാധ്യത. ഇതിൻ്റെ ആദ്യപടിയായി കിനാലൂരിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായിരുന്നു. കിനാലൂരിലെ വ്യവസായ വികസന കേന്ദ്രത്തിൻ്റെ കാറ്റാടി, ചാത്തൻ വീട്, കിഴക്കെ കുറുമ്പൊയിൽ, കാന്തലാട് ഭാഗങ്ങളിലായി 150 ഏക്കർ ഭൂമി സർവേ നടത്തി എയിംസ് സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.ഇതിനുപുറമെ, 100 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിറങ്ങിയത്. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾക്കായി ജില്ല കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ എയിംസ് അനുവദിച്ചാൽ അത് കിനാലൂരിൽ തന്നെയാകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണ്. ആരോഗ്യ, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കിനാലൂരിലെത്തി സ്ഥല പരിശോധന നടത്തി അനുകൂല റിപ്പോർട്ട് നേരത്തേ സമർപ്പിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ യഥേഷ്ടം ലഭ്യമാകുന്ന പ്രദേശം കൂടിയാണ് കിനാലൂർ എന്നതും അനുകൂലഘടകമായി മാറുകയായിരുന്നു.
വ്യവസായ പാർക്ക് അടക്കം വിവിധ പദ്ധതികൾക്ക് ആലോചന നടത്തിയതിൻ്റെ പേരിൽ സമരഭൂമിയായ പ്രദേശമാണ് കിനാലൂർ. വ്യവസായ കേന്ദ്രങ്ങൾക്ക് നാലുവരിപ്പാത അത്യാവശ്യമാണെന്ന നിർബന്ധത്തിൽ റോഡ് നിർമാണത്തിന് അന്നത്തെ എൽ.ഡി.എഫ് സര്‍ക്കാര്‍ മുൻഗണന നൽകി. ഈ പശ്ചാത്തലത്തില്‍ 2010 മെയ് ആറിന് റോഡ് സംബന്ധിച്ച സർവേ നടന്നു. സർവേയെ പ്രതിരോധിക്കുകയും തുടർന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ധാരാളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.ഇതോടെ, കിനാലൂർ വിവാദ കേന്ദ്രമായിമാറിയിരുന്നു. വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിയിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം വിഷയത്തിൽ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി. അതിനുശേഷം ഇരു മുന്നണികളും പലതരം സമരങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട്, ആരും വ്യവസായത്തിലോ കൃഷിയിലോ താത്‌പര്യം കാണിക്കാതെ, കാടുപിടിച്ച് കിടന്ന ഭൂമിയിലേക്കാണ് ഇപ്പോള്‍ എയിംസ് എത്തുന്നത്.
30.82°C







