Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഡയപ്പറുകള്‍ ദീര്‍ഘനേരം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളില്‍ അലര്‍ജിക്കും അണുബാധയ്ക്കും വഴിയൊരുക്കും. ഡിസ്‌പോസിബിള്‍ ഡയപ്പറുകള്‍ തുടര്‍ച്ചയായി ദീര്‍ഘനേരം ഉപയോഗിക്കരുത്. അത്തരത്തില്‍ ഉപയോഗിക്കുമ്പോള്‍ മലമൂത്രവിസര്‍നജത്തെ തുടര്‍ന്നുള്ള നനവും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയും വായുസഞ്ചാരം തടസ്സപ്പെട്ടും ഡയപ്പര്‍കെട്ടിയ ഭാഗത്ത് ഫംഗസ് മൂലമുള്ള അണുബാധ ഉണ്ടാകാനിടയുണ്ട്. ഡയപ്പറുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ കുഞ്ഞിന്റെ പ്രതിരോധശേഷിയെ ബാധിച്ചേക്കാം. പ്രതിരോധശേഷി കുറയുന്നത് കുഞ്ഞിന് ഇടയ്ക്കിടെ അണുബാധയുണ്ടാകാന്‍ വഴിയൊരുക്കും. ഡയപ്പറില്‍ ജലംശം വലിച്ചെടുക്കാനായി ഉപയോഗിച്ചിരിക്കുന്ന ജെല്‍ അബ്‌സോബന്റുകള്‍ കുഞ്ഞിന്റെ ചര്‍മത്തില്‍ അലര്‍ജിക്ക് ഇടയാക്കാം.