Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പെട്ടന്ന് വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും ,മാംസാഹാരം ഒട്ടും ഒഴിവാക്കാൻ കഴിയാത്തവർക്കും ഉത്തമമായ ഒരു ഡയറ്റ് പ്ലാൻ ആണ് കീറ്റോ ഡയറ്റ്.
ഇന്ന് കീറ്റോ ഡയറ്റിന്റെ വിശേഷങ്ങറിയാം.
അടുത്ത കാലത് ഏറെ ചർച്ച ചെയ്യപ്പെട്ട ഡയറ്റാണ് കീറ്റോജെറിക് ഡയറ്റ് അഥവാ കീറ്റോ ഡയറ്റ് .
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എന്താണ് കീറ്റോ ഡയറ്റ് ,എത്രതരം കീറ്റോ ഡയറ്റാണ് ഉള്ളത് ,എങ്ങനെയാണ് കീറ്റോ ഡയറ്റിന്റെ പ്രവർത്തനം ,ആർക്കെല്ലാം ഈ ഡയറ്റ് ചെയ്യാം ,ചെയ്യാൻ പാടില്ലാത്തവർ ആരൊക്കെയാണ് ,കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ ,ഇത്തരം ഡയറ്റുകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ ,മലബന്ധത്തിന് കാരണമാകുമോ ,ഡയറ്റ് തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.
എന്താണ് കീറ്റോ ഡയറ്റ് ?
നമ്മുടെ ഭക്ഷണത്തിൽ നിന്ന് അന്നജങ്ങളെ ഒഴിവാക്കുമ്പോൾ കരൾ കൊഴുപ്പിൽ നിന്ന് കീറ്റോണുകളെ ഉൽപ്പാദിപ്പിക്കുന്നു. ഈ കീറ്റോണുകളാണ് ഗ്ലുക്കോസിന് പകരം ശരീരം ഉപയോഗിക്കുന്ന ഊർജം. നമ്മുടെ തലച്ചോറിനടക്കം ഉപയോഗിക്കാവുന്ന ഗ്ലൂക്കോസിനേക്കാൾ ഉത്തമമായ ഇന്ധനമാണ് കീറ്റോൺ.ഇങ്ങനെ കീറ്റോൺ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണരീതിക്കാണ് കീറ്റോ ഡയറ്റ് എന്ന് പറയുന്നത്.ഇതിൽ അന്നജം വളരെ കുറവും കൊഴുപ്പു കൂടുതലുമാണ്. ആയതിനാൽ ലോ കാർബ് ഹൈ ഫാറ്റ് എന്നും അറിയപ്പെടുന്നു. വളരെ സൂക്ഷ്മമായി പറഞ്ഞാൽ LCHF നേക്കാൾ അഥവാ ലോ കാർബൺ ഹൈ ഫാറ്റ് ഡയറ്റ് അന്നജം കുറഞ്ഞ ഭക്ഷണരീതിയാണ് കീറ്റോ.
ഇനി എത്രതരം കീറ്റോ ഡയറ്റ് ഉണ്ടെന്ന് നോക്കാം
ക്ലാസിക് കീറ്റോ ,മോഡിഫൈഡ് കീറ്റോ ,ആറ്റ്കിന്സ് ഡയറ്റ് ,എന്നിവയാണ് ഈ ഡയറ്റിന്റെ വിഭാഗങ്ങൾ .
കീറ്റോ ഡയറ്റ് വ്യാപകമായതിന്റെ പ്രധാന കാരണം പെട്ടന്ന് ശരീര ഭാരം കുറക്കാം എന്നുള്ളതാണ് .നോൺവെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് മാംസം കൂടുതൽ കഴിക്കുകയും ചെയ്യാം എന്നിവയാണ് ഈ ഡയറ്റിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങൾ .
എങ്ങനെയാണ് കീറ്റോ ഡയറ്റിന്റെ പ്രവർത്തനം ?
കീറ്റോ ഡയറ്റിന്റെ പ്രവർത്തനം മനസ്സിലാകണമെങ്കിൽ രക്തത്തിലെ ഗ്ളൂക്കോസ് അളവുകളും,ഇൻസുലിൻ ഉല്പാദനവും മനസിലാക്കണം .ധാരാളം ഗ്ലൂക്കോസ് ഉണ്ടാകുമ്പോൾ കൂടുതൽ അളവിൽ ഇൻസുലിൻ ഉല്പാദിപ്പിക്കപ്പെടുന്നു.പെട്ടന്ന് തന്നെ ഇൻസുലിൻ ഗ്ലുക്കോസിനെ കോശങ്ങളിലേക്ക് എത്തിക്കുന്നു .ഇതിന്റെ ഫലമായി രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറയുന്നു .ഇത് വിശപ്പ് പെട്ടന്ന് കൂടാൻ കാരണമാവുന്നു .തുടർന്ന് ഹൈപ്പർ ഇൻസുലിനിമിയ എന്ന അവസ്ഥ ഉണ്ടാവുകയും കൊഴുപ്പ് നിക്ഷേപം കൂടുകയും ശരീരത്തിൽ നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു .ഇതാണ് കാർബോ ഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തിയുള്ള ഡയറ്റ് പിന്തുടരുമ്പോൾ സംഭവിക്കുന്നത് .എന്നാൽ കീറ്റോ ഡയറ്റിൽ അന്നജം ഇല്ലാത്തതിനാൽ ഗ്ലുക്കോസ് ഉത്പാദനം കുറഞ് ബ്ലഡ് ഷുഗർ നിയന്ത്രണത്തിലാകും .
ഇനി ആർക്കെല്ലാം ഈ ഡയറ്റ് നോക്കാം?
ഇൻസുലിൻ ഉത്പാദനം നിയന്ത്രിക്കുന്നതിനായി ബ്ലഡ് ഷുഗർ നിയന്ത്രിക്കാം .കൊളസ്‌ട്രോൾ അളവ് കുറക്കാം .ഫാറ്റി ലിവർ ,അൽഷിമേഴ്‌സ് എന്നീ ജീവിത ശൈലി രോഗങ്ങൾ ഉള്ളവർക്കും ഈ ഡയറ്റ് സാഹായകമാവുന്നു.വൃക്ക രോഗം ,വൃക്കയിൽ കല്ലുകൾ ഉള്ളവർ ,യൂറിക് ആസിഡ് കൂടി ഗൗട്ട് പോലുള്ള രോഗങ്ങൾ ഉള്ളവർ ,ഗർഭിണികൾ ,മുലയൂട്ടുന്ന അമ്മമാർ എന്നിവർ ഒരിക്കലും ഈ ഡയറ്റ് പരീക്ഷിക്കരുത് .
കീറ്റോ ഡയറ്റിൽ എന്തൊക്കെ ആഹാരങ്ങളാണ് ഉൾപ്പെടുതാവുന്നതെന്ന് നോക്കാം
സാധാരണ സമീഹരിതമായ ഭക്ഷണ ക്രമത്തിൽ ഡയറ്റിൽ കൂടുതൽ ഉള്പെടുത്താറുള്ള ധാന്യങ്ങൾ ,പയറുവർഗങ്ങൾ എന്നിവ ഈ ഡയറ്റിൽ ഒഴിവാക്കണം . പച്ചക്കറികളും പഴങ്ങളും ശ്രദ്ധിച്ചു മാത്രമേ തിരഞ്ഞെടുക്കാവൂ.പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവയിൽ ഫ്രെക്ടോസ് എന്ന അന്നജം അടങ്ങിയതിനാൽ ഒഴിവാക്കുകയാണ് ഉത്തമം . .അന്നജം കുറഞ്ഞ പഴങ്ങളായ അവക്കാഡോ ,ആപ്പിൾ ,ഓറഞ്ച് ,പപ്പായ ,തണ്ണിമത്തൻ ,പേരക്ക എന്നിവ വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കാം .പച്ചക്കറികളിൽ അന്നജം ഏറ്റവും കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന ഇലവർഗങ്ങൾ ,തക്കാളി കോളിഫ്ലവർ ,കാബേജ് ,ലെറ്റൂസ് എന്നിവ ധാരാളം ഉൾപ്പെടുത്താം .കിഴങ്ങുവർഗങ്ങൾ പൂർണമായും ഒഴിവാക്കുക ,മാംസ വിഭവങ്ങൾ മീൻ ,മുട്ട ,എന്നിവ ഡയറ്റിൽ കൂടുതൽ ഉൾപ്പെടുത്താം .ഇവയാണ് ഈ ഡയറ്റിന്റെ പ്രധാന ഘടകങ്ങൾ .
കീറ്റോ ഡയറ്റ് നോക്കിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നാണ് പലരും കൊടുക്കുന്ന മറ്റൊരു സംശയം ?
ശരീരഭാരം കുറക്കുക എന്ന ഉദ്ദേശത്തോടെ രണ്ട് മുതൽ മൂന്ന് മാസക്കാലം മാത്രമേ ഈ ഡയറ്റ് നോക്കാവു .അല്ലെങ്കിൽ തീർച്ചയായും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം .സോഡിയം ,വെള്ളം ,എന്നിവയുടെ അളവ് നിയന്ത്രിക്കാൻ നിശ്ചിത അളവിൽ അന്നജം ആവശ്യമാണ് .അതുപോലെ സെറാടോണിൻ എന്ന ഹോർമോൺ ഉത്പാദനത്തിനും അന്നജം വളരെ അത്യാവശ്യമാണ് .ഈ സെറാടോണിന്റെ ഉത്പാദനം നടക്കാതെ വരുമ്പോൾ വിഷാദം ,മന്ദത എന്നിവ ഉണ്ടായേക്കാം .
മറ്റൊരു സുപ്രധാന സംശയം കീറ്റോ ഡയറ്റ് മലബന്ധം വരുത്തുമോ എന്നതാണ്
ഈ ഡയറ്റിന്റെ മറ്റൊരു പ്രധാന പ്രശ്നം മലബന്ധം ആണ് . കാരണം പച്ചക്കറികളും ,പഴങ്ങളും കീറ്റോ ഡയറ്റിൽ വളരെ കുറച്ചു അളവിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതുകൊണ്ടാണ് .ഇവയിൽ നിന്നാണ് ശരീരത്തിന് കിട്ടേണ്ട വിറ്റാമിനുകൾ ,ധാതുക്കൾ ,നാരുകൾ ,എന്നിവ ലഭിക്കുന്നത് .ഭക്ഷണത്തിൽ നാരുകളുടെ അളവ് കുറഞ്ഞാൽ മലബന്ധം ,കുടൽ കാൻസർ പോലുള്ള രോഗങ്ങൾ വരാൻ കാരണമാകാം .ദീർഘകാലം ഈ ഡയറ്റ് ഫോളോ ചെയ്താൽ മാത്രം.
ഇനി അവസാനമായിഡയറ്റ് തുടങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് നോക്കാം
രക്ത പരിശോധനകൾ നടത്തി ഡോക്ടറുടെയോ ,ക്‌ളീനിക്കൽ ഡയറ്റീഷ്യന്റെയോ നിർദേശം അനുസരിച്ചു മാത്രമേ ഡയറ്റ് തുടങ്ങാവൂ .കീറ്റോ ഡയറ്റ് പെട്ടന്ന് തുടങ്ങുന്നത് നല്ലതല്ല .ശരീരത്തിനെ ഇതിനായി പാകപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ് .ഒരു കുടുംബത്തിലെ അംഗങ്ങൾ ആണെങ്കിലും ഡയറ്റ് പാലിക്കുമ്പോൾ രക്തത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ പലവിധത്തിലായിരിക്കാം .പെട്ടന്ന് ശരീരഭാരം കുറക്കുക എന്ന ലക്ഷ്യത്തോടുകൂടി മാത്രം കീറ്റോ ഡയറ്റ് എടുക്കരുത്.ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അത് ഉണ്ടാകാം .
ശരീരഭാരം കുറക്കൽ എന്നതാണ് ലക്‌ഷ്യം എങ്കിൽ വ്യായാമം ചെയ്ത് ,സ്ട്രെസ് ലെവൽ കുറച്ചു ,ഭക്ഷണത്തിന്റ അളവ് കുറച്ചു ഒരു ബാലൻസ്ഡ് ഡയറ്റ് പിന്തുടരുന്നതാണ് എപ്പോഴും നല്ലത്.
29.82°C







