Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രമേഹ നിയന്ത്രണത്തിൽ ഭക്ഷണത്തിനുള്ള പങ്ക് വലുതാണ് .പ്രമേഹ പൂർവ്വാവസ്ഥയിൽ വ്യായാമത്തോടൊപ്പം ഭക്ഷണത്തിലും ശ്രദ്ധിച്ചാൽ രോഗം വരാതെ തന്നെ പ്രതിരോധിക്കാൻ സാധിക്കും. അഥവാ വന്നാൽ മരുന്നുകളുടെ അളവുകൾ കുറച്ച് ജീവിതശൈലി ക്രമപ്പെടുത്തി സുഖമായി ജീവിക്കാം.
ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് പ്രമേഹ രോഗികളുടെ ഭക്ഷണ കാര്യങ്ങളെക്കുറിച്ചുള്ള ചില സംശയങ്ങളാണ്. അരി ഭക്ഷണം പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ മുതിര ,തിന,ബാർലി വിഭവങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമോ ? ഏതൊക്കെ തരം ഡ്രൈ ഫ്രൂട്സ് ആണ് കഴിക്കാവുന്നത് ,കൃതിമ മധുരവും ,പാലും,മാംസാഹാരവും ഉപയോഗിക്കാമോ ?, ഷുഗർ നിയന്ത്രണത്തിലാണെങ്കിൽ ഭക്ഷണത്തിൽ വിട്ടു വീഴ്ചകൾ ചെയ്യാമോ,ഭക്ഷണ നിയന്ത്രണത്തിലൂടെ പ്രമേഹം പൂർണമായും ഭേദമാക്കാൻ കഴിയുമോ തുടങ്ങി നിരവധി സംശയങ്ങൾ നമ്മൾക്കുണ്ടാകാം.ഇല്ലേ?
നമുക്ക് ആദ്യത്തെ ചോദ്യത്തിൽ നിന്ന് തന്നെ തുടങ്ങാം
പ്രമേഹ രോഗികൾ അരി ഭക്ഷണം പൂർണമായും ഒഴിവാക്കേണ്ടതുണ്ടോ ? മുതിര ,തിന,ബാർലി വിഭവങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമോ ?
നമ്മുടെ തനതായ ഭക്ഷണ ശൈലിയിൽ അരികൊണ്ടുള്ള വിഭവങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് .മൂന്നു നേരം അരിഭക്ഷണം കഴിക്കുന്നതാണ് വലിയ അളവിൽ ജീവിത ശൈലീ രോഗങ്ങൾക്ക് കാരണമാവുന്നത് .അരിഭക്ഷണം കുറക്കുന്നത് അല്ലെങ്കിൽ ഒഴിവാക്കുന്നത് നല്ലതുതന്നെയാണ് .അന്നജത്തിന്റെ മികച്ച സ്രോതസ്സാണ് അരി .അന്നജത്തിൽ നിന്ന് ശരീരത്തിനാവശ്യമായ ഇന്ധനം ലഭിക്കുന്നു .എന്നാൽ ഇതേ ഇന്ധനം തന്നെ പച്ചക്കറികൾ ,പഴങ്ങൾ എന്നിവയിൽ നിന്നും ലഭിക്കുണ്ട് .ഇവാ വലിയ അളവിൽ കഴിച്ചാലും ചെറിയ അളവിൽ ഊർജമേ ശരീരത്തിന് ലഭിക്കുകയുള്ളു .എന്നാൽ ചെറിയ അളവ് അരിയിൽ നിന്ന് വലിയ അളവിൽ ഊർജം ലഭിക്കും .അതിനാൽ അരി കഴിയുന്നത്ര കുറക്കുന്നതാണ് നല്ലത് .അരിയിൽ അടങ്ങിയിരിക്കുന്നത് പോലെ തന്നെ മുതിര ,തിന പോലുള്ള ധാന്യങ്ങളിലും അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും അരി ,ഗോതമ്പ് ,എന്നിവയെക്കാൾ ഭേദമാണ് ഇവ.
പ്രമേഹ രോഗികൾക്ക് ഡ്രൈ ഫ്രൂട്സുകൾ കഴിക്കാമോ? എങ്കിൽ എന്തൊക്കെ തരം ഡ്രൈ ഫ്രൂട്സുകളാണ് കഴിക്കാവുന്നത് ? ഇന്ന് നോക്കാം.
സാങ്കേതികമായി ഡ്രൈ ഫ്രൂട്സ് എന്നു പറയുന്നത് ഉണക്ക മുന്തിരി ,ആപ്രിക്കോട്ട് ,ഈത്തപ്പഴം തുടങ്ങിയവയൊക്കെയാണ് .പക്ഷെ നട്സ് വിഭാഗത്തിൽ പെടുന്ന ബദാം ,പിസ്ത ,എന്നിവയെയും ഡ്രൈ ഫ്രൂട്സ് ആയി കണക്കാക്കപെടുന്നുണ്ട് .ആദ്യമായി മനസിലാക്കേണ്ട കാര്യം ഈ നട്സ് വിഭാഗത്തിൽ പെടുന്നവയെയും ,ഉണങ്ങിയ പഴങ്ങളിൽ പെടുന്നവയെയും രണ്ടായി തന്നെ കാണണം .ഡ്രൈ ഫ്രൂട്സ് മിതമായ അളവിൽ കഴിക്കുന്നതിൽ തെറ്റില്ല .ഇവയിൽ പലതിലും മധുരം കൂട്ടാനുള്ള പഞ്ചസാര ലായനി ഉണ്ടാകാം .അതിനാൽ അധികം മധുരമുള്ള ഉണക്കപ്പഴങ്ങൾ ഒഴിവാക്കി,പിസ്ത ,ബദാം ,കശുവണ്ടി ,നിലക്കടല എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.
കൃത്രിമ മധുരവും ,പാലും ,മാംസാഹാരവും ഉപയോഗിക്കാമോ ?
മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കര ,തേൻ ,കൽക്കണ്ടം എന്നിവ ഉപയോഗിച്ചാൽ പഞ്ചസാരയുടെ അതേ അളവിൽ ദോഷഫലങ്ങൾ തന്നെയാണ് ഉണ്ടാകുന്നത് .അതിനാൽ അവ ഒഴിവാക്കുക തന്നെ വേണം .കൃത്രിമ മധുരം നിർമ്മിക്കാൻ ഉപയോഗിക്കാൻ രാസപദാർത്ഥങ്ങൾ ഹാനീകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല .അതിനാൽ അവ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നൊരു പക്ഷവുമുണ്ട്.
നിർബദ്ധമല്ലെങ്കിൽ പാൽ കുടിക്കുന്നത് ഒഴിവാക്കുക . സോയ മിൽക്ക് ഉപയോഗിക്കാം. പനീർ,ചീസ് ,ബട്ടർ എന്നിവയിൽ ഊർജത്തിന്റെ അളവ് കൂടുതലുള്ളതിനാൽ പരിമിതപ്പെടുത്തുന്നതാണ് നല്ലത് .മിതമായ അളവിൽ മുട്ടയുടെ വെള്ള ,കോഴിയിറച്ചി ,മീൻ എന്നിവ കഴിക്കാം അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ മീൻ ആരോഗ്യകരമാണ് .ആട്ടിറച്ചി ,മാട്ടിറച്ചി പോലുള്ള റെഡ് മീറ്റ് പൂരിത കൊഴുപ്പ് ആയതിനാൽ പരിമിതപ്പെടുത്തുന്നതാണ് നല്ലത് .
ഷുഗർ നിയന്ത്രണത്തിലാണെങ്കിൽ ഭക്ഷണത്തിൽ വിട്ടു വീഴ്ചകൾ ചെയ്യാമോ ?
പ്രമേഹ രോഗിക്ക് പ്രത്യേക ഭക്ഷണം എന്ന സങ്കൽപം തന്നെ തെറ്റാണ്.പ്രമേഹരോഗി പ്രത്യേകമായി ഭക്ഷണം കഴിക്കേണ്ടതില്ല .സമൂഹത്തിൽ എല്ലാവരും കഴിക്കേണ്ടത് ആരോഗ്യകരമായ ഭക്ഷണമാണ് .ഓരോ തവണ ഭക്ഷണം കഴിക്കുമ്പോളും അത് ആഘോഷത്തിന് വേണ്ടിയാകരുത് .വല്ലപ്പോഴും ആഘോഷപൂർവം ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല .എന്നാൽ നിത്യജീവിതത്തിൽ ചിട്ടയായ ഭക്ഷണക്രമം പാലിക്കുന്നത്കൊണ്ട് രോഗമുള്ളവർക്ക് അത് ഗണ്യമായി കുറക്കാനും രോഗമില്ലാത്തവർക്ക് വരാതിരിക്കാനും സഹായിക്കും .അതുകൊണ്ട് രോഗം വരുന്നതിന് മുന്പും ശേഷവും എന്ന രീതിയിലുള്ള ഭക്ഷണരീതി ശരിയല്ല .എല്ലാവരും ആരോഗ്യകരമായ ഭക്ഷണം ജീവിത ശൈലിയുടെ ഭാഗമാക്കുക .
ഭക്ഷണ നിയന്ത്രണത്തിലൂടെ പ്രമേഹം പൂർണമായും ഭേദമാക്കാൻ കഴിയുമോ ? നോക്കാം
ഒരാൾ പ്രമേഹ രോഗിയായാൽ ആജീവൻആന്തം രോഗിയായിരിക്കും എന്ന കാഴചപ്പാട് മാറുകയാണ് . പ്രമേഹനിയന്ത്രണം എന്നതിൽ നിന്ന് പ്രമേഹം മാറ്റുക എന്ന ലക്ഷ്യത്തിലേക്കു ശാസ്ത്രം അടുത്തുകൊണ്ടിരിക്കുകയാണ് .പ്രമേഹ ആരംഭക്കാർക്കും ,അമിതവണ്ണക്കാർക്കും പ്രമേഹത്തിന്റെ മുന്നോടിയായുള്ള അവസ്ഥ ഏതാണ്ട് പൂർണമായി തന്നെ മാറ്റുവാൻ അല്ലെങ്കിൽ ദീർഹിപ്പിക്കുവാൻ സാധിക്കും. .ഇതിനു പ്രാഥമികമായി ശരീരത്തിലെ ദുർമേദസ്സ് കുറയ്ക്കുകയാണ് വേണ്ടത് .ശരീരഭാരം എത്രത്തോളം കുറക്കാൻ സാധിക്കുമോ അത്രതന്നെ രോഗനിയന്ത്രണവും സാധ്യമാണ് .ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിൽ ഭക്ഷണനിയന്ത്രണത്തിന് വളരെ വലിയ പങ്കുണ്ട് .ഏതുഘട്ടത്തിലുള്ള പ്രമേഹരോഗിക്കും ഭക്ഷണ നിയന്ത്രണം ഗുണം ചെയ്യും . ആരോഗ്യകരമായ ഭക്ഷണ ശൈലി ശീലിക്കുകയും, ദിവസവും വ്യായാമം ചെയ്യുകയും, അമിത ഉത്കണ്ഠയും ടെൻഷനുകളും ഒഴിവാക്കിയും മടങ്ങാം ജീവിതത്തിന്റെ മധുരത്തിലേക്കു!
30.82°C







