Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:18 pm
  • 30th April, 2025
  • Overcast Clouds
25.78°C25.78°C
  • Humidity: 93 %
  • Wind: 0.3 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 41 ഗർഭിണികളെന്ന്ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.  കൊവിഡ് ബാധിച്ച 149 പേർ ആത്മഹത്യ ചെയ്തു. കൊവിഡ് ബാധിച്ച വ്യക്തി കോവിഷീൽഡ് ഒന്നോ രണ്ടോ ഡോസ് എടുത്താലും ഉയർന്ന പ്രതിരോധ ശേഷി കണ്ടുവരുന്നു.കൊവിഡ് വന്നവർ ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്താൽ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കുമെന്ന പഠനങ്ങളില്ലെന്നും ആരോഗ്യമന്ത്രി സഭയെ അറിയിച്ചു.സംസ്ഥാനത്തെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 29,355 പേരാണ്. ഇന്നലെ മാത്രം 90 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 341 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 29,355 ആയത്.

Readers Comment

Add a Comment