Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്ററിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി വിഭാഗത്തിലാണ് അത്യാധുനിക ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍ സ്ഥാപിക്കുക. കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച സമഗ്ര പദ്ധതിയായ അനുയാത്രയുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന കാതോരം പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി.
കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്ക് മുമ്പും ശേഷവുമുള്ള പരിശോധനകളും തെറാപ്പികളും ഈ സെന്ററിലൂടെ സൗജന്യമായി ലഭ്യമാക്കും. ഓഡിയോ വെര്‍ബല്‍ തെറാപ്പി സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നേരത്തെ ആരംഭിച്ചിരുന്നു. ഈ സൗകര്യങ്ങള്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
30.82°C







