Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:40 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികളിൽ കൊവാക്‌സിൻ കുത്തിവയ്‌പ്പിന് അനുമതി. രണ്ടിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിൻറെ കൊവാക്‌സിന് സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്‌ധ സമിതി അംഗീകാരം നൽകി.രണ്ടിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ വാക്‌സിനേഷൻ പരീക്ഷണത്തിൽ മൂന്ന് ട്രയലുകളിൽ 2 എണ്ണം ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് പൂർത്തീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന് (സിഡിഎസ്‌സിഒ) ഭാരത് ബയോടെക്ക് കൈമാറിയിരുന്നു. അതിനൊപ്പം ഈ മാസം മുതൽ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി അനുമതിയും തേടി.സബ്‌ജക്റ്റ് എക്‌സ്പേർട്ട് കമ്മിറ്റി ഭാരത് ബയോടെക്ക് സമർപ്പിച്ച വിവരങ്ങൾ പരിശോധിച്ചു. തുടർന്ന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുകയായിരുന്നു.വിശദമായ ചർച്ചയ്ക്ക് ശേഷം, 2 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് ചില വ്യവസ്ഥകൾക്ക് വിധേയമായി അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി വാക്‌സിന് അംഗീകാരം നൽകാൻ കമ്മിറ്റി ശുപാർശ ചെയ്‌തുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് അന്തിമ അനുമതിയ്‌ക്കായി ശുപാർശകൾ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) കൈമാറുകയായിരുന്നു.

Readers Comment

Add a Comment