Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ വിദഗ്‌ധോപദേശം കിട്ടിയിട്ടും പലര്‍ക്കും എന്താണ് ഈ ആന്റി ഓക്‌സിഡന്റുകള്‍ എന്ന് അത്ര പിടികിട്ടിയിട്ടില്ല. മാരകരോഗങ്ങള്‍ക്കു പോലും കാരണമായേക്കാവുന്ന വിനാശകാരികളായ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയാണ് ആന്റി ഓക്‌സിഡന്റുകളുടെ പ്രധാന ധര്‍മ്മം.
അള്‍ട്രാവയലറ്റ് രശ്മികള്‍, അന്തരീക്ഷ മലിനീകരണം, മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയിലൂടെയാണ് ഫ്രീ റാഡിക്കലുകള്‍ നമ്മുടെ ശരീരത്തില്‍ രൂപപ്പെടുന്നത്. വിറ്റാമിന്‍ ഇ, സി, ഡി, ബീറ്റാ കരോട്ടിന്‍, സിയാന്തിന്‍, കരോട്ടിനോയിഡ്, ല്യുടീന്‍, ഡി.എച്ച്.എ തുടങ്ങിയവ ആന്റി ഓക്‌സിഡന്റുകളാണ്. ഇവയുടെ മറ്റു ചില പ്രധാന ധര്‍മ്മങ്ങള്‍ ചുവടെ:
1. ഹൃദ്രോഗം പ്രതിരോധിക്കുക.
2. പ്രായത്തിന്റെ ലക്ഷണങ്ങള്‍ അകറ്റുക.
3. ചര്‍മ്മ സൗന്ദര്യം നിലനിറുത്തുക
4. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക
ആന്റി ഓക്‌സിഡന്റുകള്‍
അടങ്ങിയ ഭക്ഷണങ്ങള്‍
ബദാം , പച്ചിലക്കറികള്‍, മുഴുധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കടല്‍ മത്സ്യങ്ങള്‍, മധുരക്കിഴങ്ങ്, ക്യാരറ്റ്, തക്കാളി, ഞാവല്‍പ്പഴം, മത്തന്‍, ഗ്രാമ്പൂ, വെളുത്തുള്ളി, സവാള, ക്യാബേജ്, കോളിഫ്‌ളവര്‍, ഡാര്‍ക്ക് ചോക്ലേറ്റ് , ഗ്രീന്‍ ടീ