Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:41 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,431 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,94,312 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.318 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 4,49,856 ആയി. നിലവിൽ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 2,44,198 ആണ്. 24,602 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,32,00,258 ആയി. രോഗമുക്തി നിരക്ക് 97.95% ആണ്. ആരോഗ്യമന്ത്രാലയത്തിൻറെ കണക്കനുസരിച്ച് ഒക്‌ടോബർ ആറ് വരെ മൊത്തം 57,86,57,484 സാമ്പിളുകളാണ് പരിശോധിച്ചത്. അവയിൽ ബുധനാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 14,31,819 ആണ്. അതേസമയം രാജ്യത്ത് ഇതുവരെ നൽകപ്പെട്ട വാക്‌സിൻ ഡോസുകളുടെ എണ്ണം 92.63 കോടി (92,63,68,608) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,09,525 പേർക്കാണ് രാജ്യത്ത് വാക്‌സിനേഷൻ നൽകിയത്.

Readers Comment

Add a Comment