Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 8:19 am
  • 18th April, 2024
  • Overcast Clouds
30.4°C28.82°C
  • Humidity: 76 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെപ്റ്റംബർ മാസത്തിലെ ആദ്യ പത്ത് ദിവസത്തിനുള്ളിൽ തന്നെ സംസ്ഥാനത്തെ കൊവിഡ് (Kerala Covid 19) വ്യാപനത്തിൽ കുറവുണ്ടാകുമെന്ന സംസ്ഥാന സർക്കാറിൻറെ വിലയിരുത്തൽ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന കൊവിഡ് കണക്കുകൾ. കൊവിഡ് രോഗ വ്യാപന നിരക്ക് പകുതിയിലധികമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.പ്രതിദിന രോഗ വർധന നിരക്ക് സെപ്റ്റംബർ ഒന്നിന് 0.81 ശതമാനമായിരുന്നു. എന്നാൽ 12 ദിവസം പിന്നിടുമ്പോൾ അത് 0.46 ആയി കുറഞ്ഞിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തിലും നേരിയ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് അവലോകന റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബർ മാസത്തെ ആദ്യ ആഴ്‌ചയിൽ പ്രതിദിന രോഗികളുടെ എണ്ണം 40,000 കടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് ഉണ്ടാകാത്തത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന് ആശ്വാസം നൽകുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവുണ്ടായിട്ടില്ല എന്നതാണ് ഇപ്പോഴുള്ള ആശങ്ക.ഓണം കഴിഞ്ഞതോടെ പ്രതിദിന കൊവിഡ് വ്യപന നിരക്ക് വലിയ രീതിയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിലായി. ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചതോടെ പ്രതീക്ഷിച്ചത് അതിതീവ്ര വ്യാപനമായിരുന്നു.ഐ.സി.എം.ആർ നടത്തിയ സീറോ സർവൈലൻസ് പഠനത്തിലും കേരളത്തിലെ ജനസംഖ്യയിൽ പകുതിയലധികം പേർക്കും കൊവിഡ് വന്നിട്ടില്ലെന്ന റിപ്പോർട്ടും ആശങ്കയായി. ഇതോടെയാണ് വിദഗ്‌ധരുടെ അടക്കം പ്രത്യേക യോഗം വിളിച്ച് സർക്കാർ സ്ഥിതിഗതികളും പ്രതിരോധവും ചർച്ച ചെയ്തത്. യോഗങ്ങളിലെ ചർച്ചകൾ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ടിലാണ് തീവ്രവ്യാപനം പത്ത് ദിവസത്തിനകം കുറയുമെന്ന വിലയിരുത്തലിലെത്തിയത്

Readers Comment

Add a Comment