Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രോഗം വന്നാല്‍ വിദഗ്ദ്ധ ഡോക്ടറെ കാണുന്നതിനു പകരം മെഡിക്കല്‍ സ്റ്റോറിലേക്ക് ഓടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. ഡോക്ടര്‍ മരുന്നു നിര്‍ദ്ദേശിക്കുന്നത് നിങ്ങളുടെ രോഗലക്ഷണങ്ങള്‍ മാത്രം വിലയിരുത്തിയല്ല എന്നു മറക്കരുത്. പ്രായം, ശാരീരികസ്ഥിതി, രോഗലക്ഷണങ്ങളുടെ തീവ്രത, രോഗത്തിന്റെ പാരമ്പര്യ സ്വഭാവം, ചില മരുന്നുകളോട് നിങ്ങള്‍ക്കുള്ള അലര്‍ജി, മറ്റ് അസുഖങ്ങള്‍ക്ക് നിങ്ങല്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മരുന്നും അതിന്റെ ഡോസും നിശ്ചയിക്കുന്നത്.
മരുന്ന് നിര്‍ദ്ദേശിക്കേണ്ടത് ഫാര്‍മസിസ്റ്റ് അല്ല. ആന്റിബയോട്ടിക്കുകള്‍, സ്റ്റീറോയിഡുകള്‍ എന്നിവ വിദഗ്ധ നിര്‍ദ്ദേശമില്ലാതെ ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. മാത്രമല്ല എന്തു തരം വേദനയ്ക്കും മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വേദനസംഹാരികള്‍ വാങ്ങി കഴിക്കുന്നത് കാലക്രമത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കും. വേദനസംഹാരികളിലും മറ്റും അടങ്ങിയിട്ടുള്ള തീവ്രസ്വഭാവമുള്ള രാസഘടകങ്ങളുടെ അവിശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുക കരളിലാണ്. വൃക്കകളുടെ പ്രവര്‍ത്തനത്തെയും ഇത് തകരാറിലാക്കും.
സ്റ്റിറോയ്ഡുകളുടെ ദുരുപയോഗം പൊണ്ണത്തടി, പ്രമേഹം, അസ്ഥികളുടെ ബലക്ഷയം, ഓസ്റ്റിയോപൊറോസിസ്, ചര്‍മത്തില്‍ അലര്‍ജി, തിമിരം എന്നിവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട സ്റ്റിറോയിഡുകളും മറ്റ് രാസഘടകങ്ങളും അടങ്ങിയ മരുന്നുകള്‍ ചില മെഡിക്കല്‍ സ്‌റ്റോറുകളില്‍ കണ്ടേക്കാം. പെട്ടെന്ന് ഫലസിദ്ധി ഉറപ്പു നല്‍കുമെന്ന് അവര്‍ പറയുന്നതു കേട്ട് മരുന്നു കഴിക്കുമ്പോള്‍ മാരകമായ പാര്‍ശ്വഫലങ്ങളാണ് കാത്തിരിക്കുന്നതെന്ന് മറക്കരുത്. ഇത് ആത്മഹത്യയ്ക്കു തുല്യമാണ്. എത്ര സമയക്കുറവുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചല്ലാതെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് നേരിട്ട് മരുന്നുകള്‍ വാങ്ങി പരീക്ഷിക്കരുത്.
30.82°C







