Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ വാക്‌സിനേഷൻ മൂന്ന് കോടി കടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്‌ച വരെ 3,01,00,716 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 82,46,563 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ഇത് യഥാക്രമം 61.73 ഉം 23.30 ഉം ശതമാനമാണ്. കേരളത്തിലെ വാക്‌സിനേഷൻ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ദൗർലഭ്യം മൂലം കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സിനേഷനിൽ തടസം നേരിട്ടു. എന്നാൽ ഇന്നലെ (തിങ്കളാഴ്‌ച) 10 ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ ഇന്ന് മുതൽ കുത്തിവയ്പ്പ് കാര്യമായി നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.തിങ്കളാഴ്ചവരെയുള്ള കണക്കനുസരിച്ച് 2,38,782 കൊവിഡ് കേസുകളിൽ, 12.82% വ്യക്തികൾ മാത്രമാണ് ആശുപത്രികളിലോ ഫീൽഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗബാധ ഉണ്ടാവുന്ന വ്യക്തികളിൽ ഉചിതമായ പരിചരണവും പിന്തുണയും നൽകുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവിൽ വർധിക്കുന്നില്ല
30.82°C







