Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:47 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum.  Anger and stress may lead to diseases . Health

ഉത്കണ്ഠയും വിഷാദവും ദേഷ്യവും വ്യക്തിയുടെ ആരോഗ്യനിലയില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമിതമായ ഉത്കണ്ഠയും വിഷാദവും കോപവും ഉള്ളവരുടെ രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നതായാണ് അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

പഠനത്തിനു വിധേയരാക്കിയ ആളുകളുടെ രക്തപരിശോധനയിലൂടെയാണ് ഇത് തെളിയിക്കപ്പെട്ടത്. അമിത ഉത്കണ്ഠ കാരണം ഓര്‍മ്മത്തകരാറുകള്‍ സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മോശം വികാരങ്ങള്‍ ജനിപ്പിക്കുന്ന സമ്മര്‍ദ്ദം കാരണം ആളുകളെ വളരെ വേഗത്തില്‍ വാര്‍ദ്ധക്യം ബാധിക്കുമെന്നും  വിദഗ്ധര്‍ പറയുന്നു.

ഇത്തരക്കാര്‍ക്ക് കരിയറില്‍ ഒരിക്കലും ഉയര്‍ച്ച ഉണ്ടാകില്ലത്രേ. മോശം വികാരങ്ങളുടെ സ്വാധീനം കാരണം പെര്‍ഫോമന്‍സ് മെച്ചപ്പെടാത്തതാണ് കാരണം. തീരുമാനങ്ങള്‍ എടുക്കുന്നതിലും ഇത്തരക്കാര്‍ പിന്നിലായിരിക്കും. വെറുതെ മറ്റുള്ളവരോടു ദേഷ്യം പിടിച്ച് വേഗത്തില്‍ വയസ്സനാകണോ?

മോശം വികാരങ്ങളുടെ സ്വാധീനം കാരണം ഉടലെടുക്കാവുന്ന പൊതുവായ ചില രോഗങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ചുവടെ:

1 മാനസികാരോഗ്യം തകരാറിലാകുന്നു
2. ആര്‍ത്രൈറ്റിസ്
3. പക്ഷാഘാതം
4. ഹൃദ്രോഗം
5. അമിതവണ്ണം
6. മലബന്ധം
7. ദഹനേന്ദ്രിയത്തിന്റെ അനാരോഗ്യം
8. അസിഡിറ്റി
9. ക്ഷീണം
10. ഉറക്കക്കുറവ് , അല്ലെങ്കില്‍ അമിതമായ ഉറക്കം
11. അലസത അല്ലെങ്കില്‍ മന്ദത .
12. വിവിധതരം അണുബാധകള്‍
13. ചര്‍മരോഗങ്ങള്‍

Readers Comment

Add a Comment