Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തൈറോയിഡ്, അനുബന്ധ രോഗങ്ങള്‍, സ്തനങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങളള്‍ എന്നിവയുടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ ഔട്ട് പേഷ്യന്റ് വിഭാഗം നാളെ (ഒക്ടോബര്‍ 14) പ്രവര്‍ത്തനമാരംഭിക്കും.
സര്‍ജിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് ബ്രെസ്റ്റ് ക്‌ളിനിക് എന്നാണ് പുതിയ വിഭാഗത്തിന്റെ പേര്.
തൈറോയിഡ്- പാരാതൈറോയിഡ് ഗ്രന്ഥികള്‍, അഡ്രിനല്‍ ഗ്രന്ഥികള്‍, എന്‍ഡോക്രൈന്‍, പാന്‍ക്രിയാറ്റിക് ഗ്രന്ഥികള്‍, ന്യൂറോ എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ എന്നിവ ഉള്‍പ്പെടെ വിവിധ അന്തസ്രാവ ഗ്രന്ഥികളുടെ സര്‍ജറികള്‍ പുതിയ ചികിത്സാ വിഭാഗത്തിനു കീഴില്‍ വരും. പുതിയ ഒ.പി വരുന്നതോടെ സര്‍ജറി ഒ.പിയിലെ തന്നെ നല്ലൊരു വിഭാഗം രോഗികള്‍ക്ക് പ്രത്യേക ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
നാളെ രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ആണ് പുതിയ ഒ.പിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.