Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:41 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര വിദഗ്‌ധ സംഘം ഇന്ന് വിവിധ ജില്ലകൾ സന്ദർശിക്കും. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പര്യടനം.നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ എൻ.കെ സിങ്ങിൻറെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്‌ധ സംഘമാണ് സന്ദർശനം നടത്തുന്നത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 37 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് സ്ഥിതി വിലയിരുത്താൻ കേന്ദ്രം വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ ആരംഭിച്ചിട്ടുണ്ട്. പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ഫോട്ടോ എടുക്കുന്നതിനായി സ്‌റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാങ്കടക്കം മറ്റ് സ്ഥാപനങ്ങളൊന്നും തുറക്കില്ല. ടിപിആർ അടിസ്ഥാനമാക്കി കടകൾ അടച്ചിടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ബദൽ മാർഗം നിർദേശിക്കാൻ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comment

Add a Comment