Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:55 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്നുദിവസമായി പൂർണമായും അവതാളത്തിലായ സംസ്ഥാനത്തെ വാക്സിനേഷൻ ഇന്നുമുതൽ പുനരാരംഭിക്കും. ഇന്നലെ കൂടുതല്‍ വാക്‌സിന്‍ എത്തിയതോടെയാണ് സംസ്ഥാനത്തെ വാക്സിൻ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. ഇന്ന് പ്രധാനകേന്ദ്രങ്ങളിലെല്ലാം കുത്തിവെപ്പുണ്ടാകും. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ തുടങ്ങി വിവിധ ജില്ലകളിലെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ണമായി സ്തംഭിച്ചിരുന്നു. മറ്റിടങ്ങളില്‍ ചെറിയ തോതില്‍ കൊവാക്‌സിന്‍ കുത്തിവെപ്പ് മാത്രമാണ് നടന്നത്. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായി ആകെ 9,72,590 ഡോസ് വാക്‌സിനാണ് ലഭിച്ചത്. 8,97,870 ഡോസ് കോവിഷീല്‍ഡും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭിച്ചത്. ഇവ നാലുദിവസത്തേക്ക് മാത്രമേ തികയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,90,02,710 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,32,86,462 പേര്‍ക്ക് ഒന്നാം ഡോസും 57,16,248 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ജനസംഖ്യയിലെ 37.85 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.28 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 

Readers Comment

Add a Comment