Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:21 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ മൂന്നിലൊന്നും  കേരളത്തില്‍ നിന്നെന്ന് പഠനം. കോവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാള്‍ ഏറെ മുന്നിലുള്ള മഹാരാഷ്ട്രയില്‍ പോലും ഇപ്പോള്‍ പ്രതിദിന പുതിയ രോഗികളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ്. രണ്ടാം തരംഗത്തിന് ശേഷം കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 42,464 വരെ (മേയ് 6) എത്തിയിരുന്നു. ശക്തമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി ഇത് ക്രമേണ കുറഞ്ഞ് ജൂണ്‍ മൂന്നാം വാരത്തോടെ പതിനായിരത്തിനടുത്തേക്ക് താഴ്ന്നെങ്കിലും ജൂലായ് ആദ്യവാരത്തോടെ വീണ്ടും കൂടുന്നു. പാന്‍ഡമിക് റീപ്രൊഡക്ഷന്‍ വാല്യൂ അഥവാ R വാല്യൂ ഇപ്പോള്‍ തന്നെ 1.09 ആണെന്നത് രോഗവ്യാപനത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു. ശക്തമായ നിയന്ത്രണങ്ങളിലൂടെ ഇത് ഒന്നില്‍ താഴെയാക്കേണ്ടതുണ്ട്. 

ഈ ഓണക്കാലത്തു കേരളത്തില്‍ കോവിഡ്  മൂന്നാംതരംഗത്തിന്റെ വ്യാപ്തി ജനങ്ങളെ എങ്ങിനെ ബാധിക്കുമെന്നു പ്രവചിക്കാനാകില്ല. വാക്സിനേഷന്‍ പരമാവധി വര്‍ദ്ധിപ്പിച്ച് മൂന്നാം തരംഗത്തെ ശക്തമായി നേരിടാനാവുമെന്നു തന്നെയാണ് സര്‍ക്കാരിന്റെയും കണക്കുകൂട്ടല്‍.രോഗ വ്യാപനത്തിനുശേഷം 2021 ജൂണിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്നത്, 4450 പേര്‍. 2021 ഏപ്രില്‍ വരെ പ്രതിമാസ മരണസംഖ്യ ആയിരം കടന്നിരുന്നില്ല. ഈ മാസം ഇതുവരെ 2800 മരണങ്ങള്‍ നടന്നു, മൊത്തം മരണസംഖ്യ 16,000 കടന്നു. 

Readers Comment

Add a Comment