Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

പ്രസവവേളയില്‍ അമ്മയ്ക്കും കുഞ്ഞിനും സംഭവിക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് പരിശോധനയ്ക്ക് വലിയ പങ്കുണ്ട്. ഗര്‍ഭപാത്രത്തിനു പുറത്തുള്ള ഗര്‍ഭധാരണം (ട്യൂബുലാര്‍ പ്രെഗ്നന്‍സി) മുതല്‍ ഗര്‍ഭാശയത്തില്‍ കുഞ്ഞിന്റെ കിടപ്പിന്റെ സ്ഥിതി വരെ മാത്രമല്ല, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും വൈകല്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും അള്‍ട്രാ സൗണ്ട് സ്‌കാന്‍ സഹായിക്കും. സ്വന്തം വയറ്റിലെ തുടിപ്പുകള്‍ അറിയുന്ന അമ്മയ്ക്ക്, കുഞ്ഞിനെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തത്സമയം കാണാനാകുമെന്നത് കുഞ്ഞുമായുള്ള ആത്മബന്ധം ദൃഢമാക്കുകയും ചെയ്യും.
2 ഡി സ്‌കാനില്‍ തുടങ്ങി, 5 ഡി സ്‌കാനിംഗില്‍ എത്തിനില്‍ക്കുന്നതാണ് അള്‍ട്രാ സൗണ്ട് പരിശോധനാ സാങ്കേതിക വിദ്യ. 3 ഡി, 4 ഡി സാങ്കേതികവിദ്യകള്‍ നല്‍കിയിരുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ ദൃശ്യങ്ങളുടെ പല മടങ്ങ് വ്യക്തതയും കൃത്യതയും ഉറപ്പാക്കുന്നു എന്നതാണ് 5 ഡി അള്‍ട്രാ സൗണ്ട് സ്‌കാനിന്റെ പ്രത്യേകത. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും ആരോഗ്യവുമായി ബന്ധപ്പെട്ട കൃത്യതയാര്‍ന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യും.
ഡൈനമിക് 3 ഡി സോണോഗ്രഫി എന്നൂ കൂടി അറിയപ്പെടുന്ന 4 ഡി അള്‍ട്രാ സോണ്‍ഗ്രഫി ഗര്‍ഭസ്ഥ ശിശുവിന്റെ തത്സമയ ചിത്രങ്ങള്‍ കാണാന്‍ സഹായകമാണെങ്കിലും സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് കുഞ്ഞിന്റെ മസ്തിഷ്‌കം, ഹൃദയം, നട്ടെല്ല്, അസ്ഥികള്‍ എന്നിവയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പല വൈകല്യങ്ങളും കൃത്യതയോടെ തിരിച്ചറിയുന്നതില്‍ 4 ഡി സാങ്കേതികവിദ്യയ്ക്ക് പരിമിതയുണ്ടെന്നാണ്. ഈ പരിമിതി പരിഹരിക്കുന്നതാണ് അത്യാധുനിക അള്‍ട്രാസൗണ്ട് രീതിയായ 5 ഡി. കുഞ്ഞിന്റെ ആന്തരാവയങ്ങളില്‍ ഓരോന്നുമായി ബന്ധപ്പെട്ട സൂക്ഷ്മ വിവരങ്ങള്‍ പോലും ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും.
അള്‍ട്രാ സൗണ്ട് പരിശോധനയില്‍ ശബ്ദതരംഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ടുതന്നെ എക്‌സ്-റേ പരിശോധനയിലേതു പോലെയുള്ള വികിരണ ഭീഷണിയോ മറ്റേതെങ്കിലും വിധത്തിലുള്ള പാര്‍ശ്വഫലങ്ങളോ ഇതിനില്ല. ഉയര്‍ന്ന ആവൃത്തിയുള്ള ശബ്ദതരംഗങ്ങള്‍ ശരീരത്തിലേക്ക് കടത്തിവിടുമ്പോള്‍, ഇവ അവയവങ്ങളില്‍ തട്ടിയുണ്ടാകുന്ന പ്രതിഫലനങ്ങളെ ദൃശ്യരൂപത്തിലാക്കുകയാണ് അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്യുന്നത്. തത്സമയ ദൃശ്യങ്ങളായതുകൊണ്ട് ആന്തരാവയവങ്ങളുടെ ചലനം പോലും അള്‍ട്രാ സൗണ്ടിലൂടെ വ്യക്തമാകും.