Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 546 പേരാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണനിരക്ക് 4,20,016 ആയി ഉയർന്നു.ഇതുവരെ 3,12,32,159 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4,08,977 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,087 പേർ കൂടി രോഗമുക്തി നേടിയതോടെ, ആകെ രോഗമുക്തരായവരുടെ എണ്ണം 3.05 കോടി കടന്നു. രോഗമുക്തി നിരക്ക് 97.35 ശതമാനമാണ്.വെള്ളിയാഴ്‌ച 16,31,266 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറെ (ഐസിഎംആർ) കണക്കുകൾ അനുസരിച്ച് 45,45,70,811 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.അതേസമയം, വാക്‌സിനേഷൻ ഡ്രൈവിൻറെ ഭാഗമായി 42,78,82,261 പേർക്ക് ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തു.