Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ന് നാടെങ്ങും സംസാര വിഷയമാണ് 18 കോടി രൂപ വിലയുള്ള അത്ഭുത മരുന്നിനെ കുറിച്ച്. എന്നാൽ തന്റെ മുന്നിലുള്ള രോഗിക്കായി 18 കോടിയുടെ മരുന്ന് സൗജന്യമായി ലഭ്യമാക്കാൻ പരിശ്രമിച്ച ഒരു ഡോക്ടറിനെ കുറിച്ച് അറിയാതെ പോകരുത്. അത്യപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി(എസ്എംഎ) ബാധിച്ച മലപ്പുറം ജില്ലയിലെ ഒരു രോഗിക്ക് 18 കോടിയുടെ മരുന്ന് സൗജന്യമായി നൽകാൻ ഇടപെടൽ നടത്തിയ ഡോ. സ്മിലു മോഹൻലാലിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ എത്തുന്നത്.
കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിൽസയ്ക്ക് ആവശ്യമായ 18 കോടിയുടെ മരുന്നിന് വേണ്ടി കേരളം ഒറ്റക്കെട്ടായി കൈകോർത്തപ്പോഴാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മിലു മോഹൻലാലിനെ കുറിച്ച് പുറംലോകം കൂടുതൽ പേർ അറിഞ്ഞത്. മാട്ടൂലിലെ മുഹമ്മദിനെ ചികിൽസിക്കുന്നത് ഡോ. സ്മിലു മോഹൻലാൽ ഉൾപ്പെട്ട സംഘമാണ്. പീഡിയാട്രീഷ്യൻ വിഭാഗത്തിൽ എംഡി ബിരുദധാരിയും പോസ്റ്റ് ഡോക്ടറൽ ഫെല്ലോയുമായുമായ ഡോ. സ്മിലു മോഹൻലാൽ എസ്എംഎ ബാധിതരുടെ സംഘടനയായ ക്യുവർ എസ്എംഎയുമായി സഹകരിച്ചാണ് മരുന്ന് കമ്പനിയുമായി സംസാരിച്ച് രോഗിക്ക് മരുന്ന് സൗജന്യമാക്കിയത്.2020 ഒക്ടോബർ മാസത്തിലാണ് സംഭവമെങ്കിലും ഇപ്പോഴാണ് യുവ വനിതാ ഡോക്ടറുടെ ഇടപെടൽ ശ്രദ്ധിക്കപ്പെട്ടത്.സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അസുഖം ബാധിച്ച രോഗികൾ നിലവിൽ കേരളത്തിൽ വളരെ കുറവായതിനാലും ഫലപ്രദമായ ചികിൽസകളൊന്നും നമ്മുടെ നാട്ടിൽ ലഭ്യമല്ലാതിരുന്നതിനാൽ ഈ മേഖലയിലെ ഇടപെടലുകൾക്ക് അധികമാരും തയ്യാറാവാറില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഡോ. സ്മിലു മോഹൻലാൽ തന്റെ മുന്നിലുള്ള രോഗിക്കു വേണ്ടി ഇടപെട്ടതെന്ന് ആസ്റ്റർ മിംസ് അധികൃതർ അറിയിച്ചു.ഇന്ന് നാടെങ്ങും സംസാര വിഷയമാണ് 18 കോടി രൂപ വിലയുള്ള അത്ഭുത മരുന്നിനെ കുറിച്ച്. എന്നാൽ തന്റെ മുന്നിലുള്ള രോഗിക്കായി 18 കോടിയുടെ മരുന്ന് സൗജന്യമായി ലഭ്യമാക്കാൻ പരിശ്രമിച്ച ഒരു ഡോക്ടറിനെ കുറിച്ച് അറിയാതെ പോകരുത്. അത്യപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫി(എസ്എംഎ) ബാധിച്ച മലപ്പുറം ജില്ലയിലെ ഒരു രോഗിക്ക് 18 കോടിയുടെ മരുന്ന് സൗജന്യമായി നൽകാൻ ഇടപെടൽ നടത്തിയ ഡോ. സ്മിലു മോഹൻലാലിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ എത്തുന്നത്.
കണ്ണൂർ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിൽസയ്ക്ക് ആവശ്യമായ 18 കോടിയുടെ മരുന്നിന് വേണ്ടി കേരളം ഒറ്റക്കെട്ടായി കൈകോർത്തപ്പോഴാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മിലു മോഹൻലാലിനെ കുറിച്ച് പുറംലോകം കൂടുതൽ പേർ അറിഞ്ഞത്. മാട്ടൂലിലെ മുഹമ്മദിനെ ചികിൽസിക്കുന്നത് ഡോ. സ്മിലു മോഹൻലാൽ ഉൾപ്പെട്ട സംഘമാണ്. പീഡിയാട്രീഷ്യൻ വിഭാഗത്തിൽ എംഡി ബിരുദധാരിയും പോസ്റ്റ് ഡോക്ടറൽ ഫെല്ലോയുമായുമായ ഡോ. സ്മിലു മോഹൻലാൽ എസ്എംഎ ബാധിതരുടെ സംഘടനയായ ക്യുവർ എസ്എംഎയുമായി സഹകരിച്ചാണ് മരുന്ന് കമ്പനിയുമായി സംസാരിച്ച് രോഗിക്ക് മരുന്ന് സൗജന്യമാക്കിയത്.
2020 ഒക്ടോബർ മാസത്തിലാണ് സംഭവമെങ്കിലും ഇപ്പോഴാണ് യുവ വനിതാ ഡോക്ടറുടെ ഇടപെടൽ ശ്രദ്ധിക്കപ്പെട്ടത്.സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അസുഖം ബാധിച്ച രോഗികൾ നിലവിൽ കേരളത്തിൽ വളരെ കുറവായതിനാലും ഫലപ്രദമായ ചികിൽസകളൊന്നും നമ്മുടെ നാട്ടിൽ ലഭ്യമല്ലാതിരുന്നതിനാൽ ഈ മേഖലയിലെ ഇടപെടലുകൾക്ക് അധികമാരും തയ്യാറാവാറില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഡോ. സ്മിലു മോഹൻലാൽ തന്റെ മുന്നിലുള്ള രോഗിക്കു വേണ്ടി ഇടപെട്ടതെന്ന് ആസ്റ്റർ മിംസ് അധികൃതർ അറിയിച്ചു.
എസ്എംഎ ബാധിതരുടെ ചികിൽസയ്ക്കും മറ്റുമായി 1984 മുതൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ക്യുവർ എസ്എംഎ. എസ്എംഎ ബാധിതരെ പിന്തുണയ്ക്കുകയും ഈ രോഗത്തെ കുറിച്ച് ബാധവൽക്കരിക്കുകയും ലക്ഷ്യമിട്ടുള്ള വ്യക്തികൾ, കുടുംബങ്ങൾ, ക്ലിനിക്കുകൾ, ഗവേഷണ ശാസ്ത്രജ്ഞർ എന്നിവരുടെ ഒരു കൂട്ടായ്മയാണിത്. കെന്നറ്റ് ഹോബി പ്രസിഡന്റും പാംസ്വേങ്ക് ചീഫ് ഓഫ് സ്റ്റാഫായും പ്രവർത്തിക്കുന്ന ആഗോള സംഘടനയാണിത്.
29.82°C







