Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ആരോഗ്യ വകുപ്പിൻറെ അടിയന്തര ഇടപെടൽ. ആരോഗ്യമന്ത്രി വീണ ജോർജിൻറെ നേതൃത്വത്തിൽ 6 ജില്ലകളിൽ അവലോകന യോഗം ചേർന്നു. പോസിറ്റീവിറ്റി നിരക്ക് കൂടിയ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് മന്ത്രി വിളിച്ചു ചേർത്തത്.മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം ചേർന്നത്. ജില്ല കലക്ടർമാരും, ജില്ലാ മെഡിക്കൽ ഓഫിസർമാരും യോഗത്തിൽ പങ്കെടുത്ത് നിലവിലെ സ്ഥിതി വിലയിരുത്തി. പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.