Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:56 am
  • 23rd September, 2026
  • Light Rain
30.04°C30.04°C
  • Humidity: 70 %
  • Wind: 2.14 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് ഒന്നും രണ്ടും തരംഗങ്ങളിൽ മരിച്ചവരുടെ പട്ടിക പുനഃപരിശോധിക്കണമെന്ന ആവശ്യമുയരുന്നതിനിടെ, മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന്(ജൂലൈ 3) മുതല്‍ പുനരാരംഭിക്കും. പേരുകൾ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യവകുപ്പ് ഡിസംബറിൽ നിർത്തിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും വച്ച് ജില്ലാ അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പട്ടികയിൽ നിന്ന് പുറത്തായവരുടെ കാര്യത്തിൽ പരാതികൾ ഉണ്ടെങ്കിൽ പുനഃപരിശോധിക്കാമെന്നാണ് സർക്കാർ നിലപാട്. അർഹർ പട്ടികയിൽ നിന്ന് പുറത്തു പോകുന്നത് ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം തുടരുകയാണ്. സർക്കാർ തയാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

Readers Comment

Add a Comment