Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:42 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അസാധാരണമായ യോനീസ്രവവും അസ്വസ്ഥതകളും അണുബാധയുടെ ലക്ഷണമാണ്. 75 ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ ഒരു തവണയെങ്കിലും അണുബാധ ഉണ്ടാവാറുണ്ട്. യോനിക്ക് സഹജമായ നനവ് നൽകുന്ന വെളുത്ത സ്രവങ്ങളുണ്ട്. എന്നാൽ അണുബാധയുണ്ടാകുമ്പോൾ ഈ സ്രവത്തിന് നിറം.മാറ്റവും ദുർഗന്ധവും ഉണ്ടാകും. ചിലർ  ഇതിനെ അസ്ഥി ഉരുകി പോകുന്നതാണെന്ന് പറയും. ഇതിന് അസ്ഥിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഓർക്കുക.

ക്ലമിനഡിയാസിസ് ഇൻഫെക്ഷൻ, ഗോണേറിയ എന്നീ രോഗങ്ങൾ ബാധിക്കുമ്പോഴും ഇതേ ലക്ഷണങ്ങൾ തന്നെയാണ്.ഇവ അപൂർവമായി മാത്രമേ വരാറുള്ളൂ. അണുബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ വേഗം തന്നെ ആരോഗ്യ വിദഗ്ധനെ സമീപിക്കാം. അല്ലെങ്കിൽ മറ്റ് രോഗങ്ങൾക്ക് കാരണമാകും.


1.ബാക്ടീരിയൽ വജൈനോസിസ് 

വെളുത്തതോ ചാരനിറത്തോട് കൂടിയതോ ആയ ദുർഗന്ധമുള്ള സ്രവമാണ് ഇതിന്റെ ആദ്യ ലക്ഷണം. യോനി ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന തരം .സ്രവമായിരിക്കും ഇത്. ചെറുപ്രായത്തിലേയുള്ള ലൈംഗികബന്ധം, പുകവലി, കോപ്പർ ടീ പോലെയുള്ള ഗർഭ നിരോധന മാർഗങ്ങളുടെ ഉപയോഗം , ഒന്നിലധികം ലൈംഗിക പങ്കാളികൾ, ആർത്തവ സമയത്തെ ലൈംഗിക ബന്ധം എന്നിവയാണ് കാരണങ്ങൾ. അണുബാധ വന്നുകഴിഞ്ഞാൽ വീര്യം കൂടിയ സോപ്പ്് ഉപയോഗിച്ച് യോനീഭാഗം കഴുകുന്നവരുണ്ട്. ഇത് രോഗം കൂടാൻ കാരണമാകും. ആന്റിബയോട്ടിക് ഗുളികകളും യോനിക്കുള്ളിൽ കടത്തി വയ്ക്കുന്ന ഗുളികകളും ഉപയോഗിച്ചാണ് ചികിത്സ. ലൈംഗികബന്ധത്തിലൂടെ പകരുന്നതല്ലാത്തതിനാൽ പങ്കാളിക്ക് ചികിത്സ വേണ്ട.

2. കാൻഡിഡിയായിസ് 

സ്ത്രീകളിൽ  കൂടുതൽ കാണപ്പെടുന്ന അണുബാധയാണിത്. തൈരുപോലെയുള്ള സ്രവം, യോനീ ഭാഗത്ത് ചൊറിച്ചിൽ വേദന എന്നിവയും ഉണ്ടാവും.ആന്റിബയോട്ടിക്കുകളുടെ കൂടുതലായ ഉപയോഗം, സ്റ്റിറോയിഡുകളുടെ ഉപയോഗം, സിന്തെറ്റിക്ക് അടിവസ്ത്രങ്ങൾ,ശുചിത്വമില്ലായ്മ, പ്രമേഹം, അമിതവണ്ണം, ഗർഭധാരണം എന്നവയെല്ലാം കാരണങ്ങളാണ്. ഫംഗസ് ബാധയായതിനാൽ ആന്റിഫംഗൽ മരുന്നുകളും ക്രീമുകളുമാണ് ചികിത്സക്ക് ഉപയോഗിക്കുക.

3. ട്രൈക്കോമോണാസ് വജൈനാലിസ് 

ഗർഭാശയമുഖം, യോനീഭാഗം എന്നിവ ചുവന്ന നിറത്തിലാകുന്നതാണ് ലക്ഷണം. മഞ്ഞകലർന്നപച്ച സ്രവത്തിന് ദുർഗന്ധവും ഉണ്ടാകും.യോനീഭാഗത്ത് ചൊറിച്ചിലും വേദനയും ഉണ്ടാകാറുണ്ട്. പകരാൻ ഇടയുള്ള രോഗമായതിനാൽ ഇത്തരം അണുബാധയിൽ നിർബന്ധമായും പങ്കാളിയെക്കൂടി പരിശോധനയ്ക്ക് വിധേയമാക്കണം.

അപകടങ്ങൾ പരിഹാരങ്ങൾ

 ശരിയായ ചികിത്സ തേടിയില്ലെങ്കിൽ വന്ധ്യതയ്ക്ക് വരെ കാരണമാകാം.  ഗർഭിണികളിലാണ് അണുബാധ ഉണ്ടാകുന്നതെങ്കിൽ അത് കുഞ്ഞിനെയും ബാധിക്കാം. മാസം തികയാതെയുള്ള പ്രസവം, അംനിയോടിക് ഫൽയിഡ് പൊട്ടിപോവുക ഇങ്ങനെ ഗുരുതര മായ പ്രശ്‌നങ്ങൾ വരാം.യോനീഭാഗം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തിൽ മാത്രമേ കഴുകാവൂ. വ്യക്തിശുചിത്വം പാലിക്കണം. ഉണങ്ങിയതും വൃത്തിയുള്ളതുമായ കോട്ടൺ അടിവസ്ത്രങ്ങൾ  ഉപയോഗിക്കുക. ആർത്തവകാലത്ത് സാനിറ്ററി പാഡുകൾ നാല് മണിക്കൂറിടവിട്ട് മാറ്റണം.
അമിതവണ്ണം കുറയ്ക്കാം. ചിട്ടയായ ജീവിതരീതികൾ ശീലമാക്കാം. അണുബാധയുണ്ടായാൽ ആദ്യത്തെ ഒരാഴ്ചയെങ്കിലും ലൈംഗികബന്ധം ഒഴിവാക്കുക. 

 

 

Readers Comment

Add a Comment