Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:19 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും കടമകളും നിറവേറ്റുന്ന ഓട്ടത്തിനിടയ്ക്ക് സ്ത്രീകൾ മറന്നു പോകുന്നൊരു കാര്യമാണ് സ്വന്തം മാനസികവും ശാരീരികവുമായ ആരോഗ്യ /സൗന്ദര്യ സംരക്ഷണം . തിരക്ക് പിടിച്ചു ഓടുന്നതിനിടയിൽ  കണ്ണാടിയിൽ നോക്കാൻ പോലും സമയം കിട്ടാത്തവരുണ്ട് നമുക്കിടയിൽ . നമ്മുടെ ആരോഗ്യവും സൗന്ദര്യവും കേടായാൽ  , ആർക്കു വേണ്ടിയാണോ നമ്മൾ ഓടിനടന്നു ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് അവർ പോലും കാണില്ല നമ്മളെ ആശ്വസിപ്പിക്കാൻ .ആരോഗ്യവും സൗന്ദര്യവും ഉള്ള നമ്മളോടാണ് നമുക്ക് ചുറ്റുമുള്ളവർക്കും കൂടുതൽ ഇഷ്ടം . പറഞ്ഞു വന്നത് സ്വന്തം കാര്യം മറന്നുകൊണ്ടുള്ള  ഓടി നടപ്പ് ജീവിതത്തിന്റെ സൗന്ദര്യം കെടുത്തും എന്നാണ് 

നമ്മുടെ കാര്യം നോക്കാൻ നമ്മളല്ലാതെ മറ്റാരുമില്ല എന്ന തിരിച്ചറിവാണ് സ്ത്രീകൾക്ക് ആദ്യം വേണ്ടത് ജോലിയിലെയും കുടുംബത്തിലെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റി കൊണ്ടു തന്നെ സ്വന്തം കാര്യവും നോക്കാൻ കഴിയും . എങ്ങനെയെന്നല്ലേ?  ജീവിത ശൈലിയിലും സമയക്രമീകരണത്തിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതി. അതിനുള്ള ചില ടിപ്‌സുകൾ ഇതാ ......

കഴിവതും കൃത്യ സമയത്തു  ഉറങ്ങാനും ഉണരാനും  ശ്രദ്ധിക്കുക.രാവിലെ നേരത്തെ ഉണരുന്നത് പതിവാക്കുക , വീട്ടിലെ മറ്റുള്ളവർ ഉണരുന്നതിനു മുൻപുള്ള സമയം നിങ്ങൾക്ക് സ്വന്തം  കാര്യങ്ങൾ കൂടുതൽ സ്വസ്ഥതമായി ചെയ്യാനുള്ള സമയമായി പ്രയോജനപ്പെടുത്താം .
ഒരു ഗ്ലാസിൽ ഇളം ചൂടുവെള്ളം കുടിച്ചു നിങ്ങൾക്ക് നിങ്ങളുടെ ദിവസം ആരംഭിക്കാം . 
നിങ്ങളുടേതായി ഒരു വാട്ടർ ബോട്ടിൽ  കരുതുക . അതിൽ വെള്ളം നിറച്ചു വെച്ച് കുടിച്ചു ശീലിച്ചാൽ കൃത്ത്യമായി വെള്ളം കുടിക്കാനും നിശ്‌ചിത അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും സാധിക്കും. ആരോഗ്യത്തിനും ചർമ  സംരക്ഷണത്തിനും വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ് .
ചെറുവ്യായാമങ്ങൾ ശീലമാക്കുക. അത് മനസിനും  ശരീരത്തിനും ഒരു പോലെ ഉന്മേഷം നൽകുകയും അമിതഭാരവും അനുബന്ധമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും തടയാനും സഹായിക്കും . അഴകുള്ള ശരീര വടിവ് നിങ്ങൾക്ക് ആത്മവിശ്വാസവും ഊർജസ്വലതയും കൂട്ടും .

കഴിക്കുന്ന ഭക്ഷണത്തിൽ നിങ്ങൾക്ക് വേണ്ടുന്ന എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ഉറപ്പു വരുത്തുക . വീട്ടുകാർ കഴിച്ചതിന്റെ ബാക്കി 'വേസ്റ്റ്' തിന്നു ശീലിക്കാതെ സ്വന്തം ആരോഗ്യത്തിനു ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തി നിങ്ങൾക്കായി ഭക്ഷണം തയ്യാറാക്കി കഴിക്കാനും ശീലിക്കുക .മുപ്പതു കഴിഞ്ഞാൽ സ്ത്രീകളിൽ ബോൺ ഡെൻസിറ്റി കുറയാനും ഹോർമോണുകളുടെ പ്രവർത്തന വ്യതിയാനവും മറ്റും ഉണ്ടാകാനിടയുണ്ട് . അതിനെയെല്ലാം ബാലൻസ് ചെയ്യാൻ പ്രത്യേക ഭക്ഷണ ക്രമീകരണം ആവശ്യമാണ് . 

ഹെൽത്തി ആൻഡ് ഈസി കുക്കിംഗ് ശീലമാക്കുക .ഇൻറർനെറ്റിൽ തപ്പിയാൽ ഈസി റെസിപ്പികൾക്ക് ഒരു പഞ്ഞവും കാണില്ല . ഈസി കുക്കിംഗ് ശീലമാക്കുന്നത്  സമയം ലാഭിക്കാനും നിങ്ങളുടെ ജീവിതം  അടുക്കളയിൽ തളച്ചിടുന്നത് ഒഴിവാക്കാനും സഹായിക്കും . വിസ്തരിച്ചുള്ള പാചകം അവധി ദിവസങ്ങളിൽ മറ്റു കുടുംബാംഗങ്ങളെ കൂടെ ഉൾപ്പെടുത്തി ചെയ്യാം . 

ഓഫീസിലെ ജോലികൾ വീട്ടിലേക്ക് എത്തിക്കാതിരിക്കുക. അമിത സമ്മർദ്ദങ്ങളിൽ നിന്നും ഗോസ്സിപ് ഗ്യാങ്ങുകളിൽ നിന്നും അകന്നു നിൽക്കുക. ജോലി സ്ഥലത്തു നല്ല സൗഹൃദങ്ങൾ സൃഷ്ടിച്ചെടുക്കുക . സൗഹാർദ്ദമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നത് ജോലിയിൽ മികവ് തെളിയിക്കാൻ ഊർജ്ജമാകും. 

സ്കൂൾ കോളേജ് കാലഘട്ടം മുതൽ നമ്മൾ കാത്ത് സൂക്ഷിക്കുന്ന  കാലത്തെ അതിജീവിച്ച സൗഹൃദങ്ങൾ എല്ലാവർക്കുമുണ്ടാകും  അത്തരം സൗഹൃദങ്ങളുടെ കണ്ണി പൊട്ടാതെ സൂക്ഷിക്കുക അവരോടൊപ്പമുള്ള  സൗഹൃദകൂട്ടായ്മകളും  യാത്രകളും മറ്റും മാനസിക സന്തോഷം നൽകുന്നവയാണ് .  സൗന്ദര്യ സംരക്ഷണത്തിലും വസ്ത്രധാരണത്തിലും പ്രത്യേകം ശ്രദ്ധിക്കുക , സൗന്ദര്യ വർധക  വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ബ്രാൻഡ് ആണെന്നും  നിങ്ങളുടെ ചർമത്തിന് യോജിച്ചതാണെന്നും ഉറപ്പു വരുത്തുക .  വസ്ത്രധാരണത്തിൽ  പ്രത്യേകം ശ്രദ്ധിക്കുക , നിങ്ങളുടെ വ്യക്തിത്വവും ആത്മവിശ്വാസവും വികസിപ്പിക്കുന്ന തരത്തിലുള്ള ,നിങ്ങളുടെ ശരീര പ്രകൃതിക്ക് യോജിച്ച വസ്ത്രധാരണം ശീലമാക്കുക .

വീട് വൃത്തിയാക്കുക ,തുണി അലക്കുക തുടങ്ങിയ ജോലികൾ ഒറ്റയ്ക്ക് ഒരുമിച്ചു ചെയ്യാതെ തരം തിരിച്ചു ചെയ്യുക .ഉദാഹരണത്തിന് ഒരു ദിവസം കൊണ്ട് വീടുമുഴുവൻ വൃത്തിയാക്കി എല്ലാ കുടുംബാംഗങ്ങളുടെയും തുണികൾ അലക്കി ഉണക്കി തേച്ചു മടക്കി , അന്നത്തെ ദിവസത്തെ പാചകവും പാത്രം കഴുകലും കൂടെ ഒരുമിച്ചു ചെയ്തു ടിപ്പിക്കൽ ഹൗസ്‌വൈഫ് ആയി കുടുംബസ്നേഹി പട്ടം വാങ്ങിച്ച്‌  കൂട്ടാമെന്നു കരുതരുത്. ജോലികൾ ഓരോദിവസത്തേയ്ക്ക് തരം തിരിച്ചു പ്ലാൻ ചെയ്തു മറ്റു കുടുംബാംഗങ്ങൾക്കു കൂടെ നൽകി ചെയ്തു തീർക്കാൻ ശ്രമിക്കണം .കുടുംബാംഗങ്ങൾ അടിമക്കണ്ണാക്കുന്നത് കാണാനുള്ള കണ്ണുണ്ടാകണം  എന്നത് വളരെ പ്രധാനമാണ് . 

പത്രം/പുസ്തകങ്ങൾ  വായിക്കാൻ സമയം കണ്ടെത്തണം . ഫാഷൻ, സീരിയൽ എന്നിവയിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യാതെ പൊതുവിഷയങ്ങളെക്കുറിച്ചുള്ള പരിപാടികളും വാർത്തകളും കാണാനും അറിയാനും ശ്രമിക്കുക . എഴുതാൻ കഴിവുള്ളവർ എഴുതുക . വ്യാജ വാർത്തകളും വിവരക്കേടും സെലിബ്രിറ്റി ഗോസിപ്പുകളും ചതി കുഴികളും ഞരമ്പ് രോഗികളും നിറഞ്ഞു നിൽക്കുന്ന സൈബർ ഇടങ്ങളെ നല്ല അറിവും ചിന്തയും വികസിപ്പിക്കാനുള്ള പ്ലാറ്റ്ഫോം ആയി  ഉപയോഗിക്കുക. 

മക്കൾക്കും ഭർത്താവിനും അവരവരുടേതായ ലോകമുണ്ടെന്നു മനസിലാക്കുക .കുടുംബത്തിലെ പ്രധാന അംഗമായ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു പ്രാധാന്യം നൽകുന്നതും കുടുംബസ്നേഹം തന്നെയാണെന്ന് മനസിലാക്കുക .

Readers Comment

Add a Comment