Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ മുക്കം നഗരസഭയിൽ നാല് പേർക്ക് ഡെൽറ്റ വൈറസ് സ്ഥിരീകരിച്ചു. മണാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും തോട്ടത്തിൻ കടവ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് കഴിഞ്ഞ മാസം 20നാണ് കൊവിഡ് പോസിറ്റീവായത്.കൊവിഡ് സ്ഥിരീകരിച്ച ശേഷം സ്രവ സാംപിൾ വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയയ്ക്കുകയും ഫലം ഇന്നലെ ലഭിക്കുകയും ചെയ്‌തപ്പോഴാണ് ഡെൽറ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ കൂടുതൽ പേർക്ക് ഡെൽറ്റ വൈറസ് സ്ഥിരീകരിക്കാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എവിടെ നിന്നാണ് ഇവർക്ക് രോഗം പിടിപെട്ടത് എന്നതടക്കമുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ച് വരികയാണ്.
27.26°C







