Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 5:18 pm
  • 15th March, 2026
  • Clear Sky
29.68°C29.68°C
  • Humidity: 60 %
  • Wind: 3.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവോവാക്‌സിന്റെ കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നു. കോവോവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ രണ്ട് മുതൽ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളിൽ ജൂലൈ മാസത്തിൽ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ അടുത്ത മാസം 10 കേന്ദ്രങ്ങളിൽ കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പുനാവാല പറഞ്ഞു.

അമേരിക്കൻ കമ്പനിയായ നോവോവാക്സ് വികസിപ്പിച്ച വാക്സിൻ കോവോവാക്സ് എന്ന പേരിലാണ് ഇന്ത്യയിൽ പുറത്തിറക്കുക. ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടുവെന്ന് അദർ പുനാവാല പറഞ്ഞു. ഈ ആഴ്ച ആദ്യത്തെ ബാച്ച് കോവോവാക്സ് നിർമാണം ആരംഭിച്ചു. പുണെയിലെ പ്ലാന്റിൽ കോവോവാക്സിന്റെ ആദ്യ ബാച്ച് നിർമിക്കുന്നത് കാണുന്നതിന്റെ ആവേശത്തിലാണെന്നും പുനവാല ട്വീറ്റ് ചെയ്തു. 18 വയസിന് താഴെയുള്ള നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കാൻ വാക്സിന് കഴിവുണ്ടെന്നും പരീക്ഷണങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വർഷം സെപ്തംബറോടെ കോവോവാക്‌സ് വാക്‌സിൻ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദർ പുനാവാല നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ ആഫ്രിക്കൻ, യുകെ വകഭേദങ്ങൾക്കെതിരേ പരീക്ഷിച്ച കോവോവാക്‌സിന് 89 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പുനാവാല ട്വീറ്റ് ചെയ്തിരുന്നു.

Readers Comment

Add a Comment