Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:30 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ദിവസമായി അഞ്ച് ശതമാനത്തിൽ താഴെ. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 53,256 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. 88 ദിവസത്തിനുള്ളിൽ രാജ്യം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ദൈനംദിന നിരക്കാണിത്. ഇന്ത്യയിൽ ഇപ്പോൾ സജീവ കേസുകൾ ഇപ്പോൾ 7,02,887 ആയി കുറഞ്ഞു.പ്രതിദിന ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3.83 ശതമാനമാണ്, അതായത് ഇന്ത്യയുടെ പ്രതിദിന പോസിറ്റീവ് നിരക്ക് തുടർച്ചയായി 14 ദിവസമായി 5 ശതമാനത്തിൽ താഴെയാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്കും 5 ശതമാനത്തിൽ താഴെ 3.32 ശതമാനമായി തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,422 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ ചെയ്തത് മഹാരാഷ്ട്രയിലാണ് 605, തമിഴ്നാടാണ് രണ്ടാമത് 182.

കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം തുടർച്ചയായി നാൽപ്പതാം ദിവസവും ദൈനംദിന പുതിയ രോഗകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,190 രോഗികൾ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയർന്നു.കേരളത്തിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികൾ ഉള്ളത് 11, 647 പേർ. മഹാരാഷ്ട്രയിൽ 9361 പേരും, തമിഴ്‌നാട്ടിൽ 7,817 പേരുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവർ 

Readers Comment

Add a Comment