Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രക്‌തസമ്മർദ്ദം ഉയരുന്നത് പ്രശ്‌നമായി കാണുന്ന നാം പക്ഷെ ലോ ബിപി അഥവാ രക്‌ത സമ്മർദ്ദം കുറയുന്ന അവസ്‌ഥയെ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ രക്‌ത സമ്മർദ്ദം ഉയരുന്നതുപോലെ തന്നെ താഴുന്നതും ശ്രദ്ധിക്കാതിരുന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും .എന്താണ് ലോ ബി പി ?എങ്ങെനെ ബി പി കുറയ്ക്കാം ? i2i  ന്യൂസ് ഹെൽത്ത് സെഗ്മെന്റിൽ ഇന്ന് ചർച്ച ചെയുന്ന വിഷയം ഇതാണ്

എന്താണ് ലോ ബിപി? 90/60 mmHgക്ക് താഴെ വരുമ്പോഴാണ് സാധാരണ ഗതിയിൽ അതിനെ ലോ ബിപി എന്ന് പറയുന്നത്. രക്‌തസമ്മർദം തീരെ കുറഞ്ഞാൽ അത് ശരീരത്തിലെ കോശങ്ങളേയും അവയവങ്ങളെയും എല്ലാം ഒരുപോലെ ബാധിക്കും. രക്‌തസമ്മർദ്ദം കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിക്കാത്തിടത്തോളം അതിനെ ഒരു പ്രശ്‌നമായി ഡോക്‌ടർമാർ കാണാറില്ല.എന്നാൽ ശരീരം ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അതിനർഥം ശരീരത്തിലെ അവയവങ്ങളിൽ ആവശ്യത്തിന് രക്‌തം എത്തുന്നില്ല എന്നാണ്.ഇത് ഇടക്കിടെ സംഭവിക്കുന്നുണ്ടെങ്കിൽ 
വിറയൽ ,സ്ട്രോക്ക്  ,ഹൃദയാഘാതം, വൃക്കയ്‌ക്ക് തകരാർ എന്നീ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം

രക്‌ത സമ്മർദം കുറയാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ;

1. ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. പോഷകങ്ങളുടെ ചെറിയ തോതിലുള്ള കുറവ് പോലും സങ്കീർണതകൾ സൃഷ്‌ടിക്കുകയും അത് രക്‌തസമ്മർദ്ദ തോതിൽ വ്യത്യാസം വരാൻ ഇടയാക്കുകയും ചെയ്യും.

. ഹൈപ്പോതൈറോയ്‌ഡിസം, പാരാതൈറോയ്‌ഡ് അസുഖങ്ങൾ, അഡ്രിനാൽ കുറവ്, ബ്ളഡ് ഷുഗർ അപര്യാപ്‌തത, ഡയബറ്റിസ് പോലുള്ള എൻഡോക്രയിൻ പ്രശ്‌നങ്ങളും രക്‌തസമ്മർദ്ദം കുറക്കുന്നതിനിടയാക്കും. ഹോർമോൺ നിർമ്മിക്കുന്ന  എൻഡോക്രയിൻ ഗ്രന്ഥികളിൽ ഇത്തരം അസുഖങ്ങളുണ്ടാക്കുന്ന സങ്കീർണതകൾ മൂലമാണ് രക്‌തസമ്മർദ്ദം താഴുന്നത്.

ഹൃദയമിടിപ്പ് അസാധാരണമാം വിധമോ അതിവേഗത്തിലോ ആണെങ്കിൽ വെൻട്രിക്കിൾ സങ്കോചത്തിന്റെ താളം തെറ്റും. ഇങ്ങനെ അസാധാരണമാം വിധമുള്ള വെൻട്രിക്കിളിന്റെ സങ്കോചം ഹൃദയത്തിൽ പരമാവധി രക്‌തം വഹിക്കുന്നതിനെ തടയുകയും രക്‌തം പമ്പ് ചെയ്യുന്ന അളവ് കുറക്കുകയും ചെയ്യുന്നു.ഈ സമയം ഹൃദയമിടിപ്പ് അതിവേഗത്തിലാണെങ്കിൽ പോലും രക്‌ത വിതരണം കുറഞ്ഞ് തന്നെയായിരിക്കും.

അപകടമോ ശസ്‌ത്രക്രിയയോ മറ്റെന്തെങ്കിലുമോ വഴിയോ വൻതോതിലായാലും ചെറിയ തോതിലായാലും രക്‌തം നഷ്‌ടപ്പെടുന്നത് രക്‌തസമ്മർദ്ദം കുറക്കുന്നതിനിടയാക്കും.

താഴ്ന്ന രക്‌ത സമ്മർദ്ദത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ

കുറഞ്ഞ രക്‌തസമ്മർദ്ദമുള്ള മിക്ക ആളുകൾക്കും രക്‌തസമ്മർദ്ദം വർധിപ്പിക്കുന്നതിന് മരുന്നുകളോ മറ്റ് മെഡിക്കൽ ഇടപെടലുകളോ ആവശ്യമില്ല. പ്രകൃതിദത്ത മാർഗങ്ങളുംജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും കൊണ്ട് രക്‌ത സമ്മർദ്ദം വർധിപ്പിക്കാം.

 

  • ഉപ്പ് അടങ്ങിയ ഭക്ഷണം/ പാനീയം കഴിക്കുന്നത് ക്രമേണ ഉയർത്തിക്കൊണ്ടു വരിക 
  • മദ്യപാനം ഒഴിവാക്കുക
  •  ഇരിക്കുമ്പോൾ കാലുകൾ പിണച്ച് ഇരിക്കുക ധാരാളം വെള്ളം കുടിക്കുക
  • ലഘു ഭക്ഷണങ്ങൾ ഇടക്കിടെ കഴിക്കുന്നത് ശീലമാക്കുക 
  • കാലുകളിൽ കംപ്രഷൻ സ്‌റ്റോക്കിംഗ്‌സ് ധരിക്കുക
  • പെട്ടന്ന് എഴുന്നേൽക്കുക, തിരിയുക തുടങ്ങിയവ ചെയ്യാതിരിക്കുക

രക്‌ത സമ്മർദ്ദം ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള ചില മാർഗങ്ങൾ മാത്രമാണിത്. ലക്ഷണങ്ങളെ അവഗണിക്കാതെ ഇവയെക്കുറിച്ച് ബോധവാനായിരിക്കുക, ബുദ്ധിമുട്ട് കൂടുതൽ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ഡോക്‌ടറെ സമീപിക്കുക.

Readers Comment

Add a Comment