Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:44 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊളെസ്ട്രോൾ പ്രശ്‍നങ്ങളെ എങ്ങെനെ നിയന്ത്രിച്ചു നിർത്താം എന്നതിനെ പറ്റി ശെരിയായ ധാരണ പലർക്കുമില്ല .മരുന്നില്ലാതെ കൊളസ്ട്രോളിനെ എങ്ങെനെ നിയന്ത്രിക്കാം ?പൂർണമായും ഉപേക്ഷിക്കേണ്ട ചില ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ട് .അവ ഏതൊക്കെ ? ആഹാര നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും    കൊളെസ്ട്രോൾ ലെവൽ എന്ത് കൊണ്ട് കുറയുന്നില്ല ഇതെല്ലാമാണ്‌  ഇന്ന്   i2i  ന്യൂസ്   ഹെൽത്ത് segmentil ചർച്ച ചെയുന്നത് . 

മനുഷ്യശരീരത്തിന് ആവശ്യമുള്ള അനേകം ഹോർമോണുകളുടെയും വിറ്റാമിനുകളുടെയും ഉൽപാദനത്തിനും കോശ ഭിത്തിയുടെ നിർമ്മാണത്തിനുമായും ശരീരം തന്നെ സ്വയം ‘കൊളസ്ട്രോൾ’ ഉൽപാദിപ്പിക്കുന്നുണ്ട്. കരളാണു കൊളസ്ട്രോൾ ഫാക്ടറി. നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ ഉൽപാദിപ്പിക്കുന്നതാണ്. 20 ശതമാനം മാത്രമേ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നുള്ളൂ. 68 കി. ഗ്രാം ഭാരമുള്ള ഒരാളുടെ ശരീരത്തിൽ 35 ഗ്രാം കൊളസ്ട്രോൾ ഉണ്ട്. ഒരു ദിവസം ഏതാണ്ട് 1000 മി. ഗ്രാം കൊളസ്ട്രോൾ ശരീരം ഉൽപാദിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നത് 200—300 മി. ഗ്രാം ആണ്.

ശരീരത്തിലുള്ള കൊളസ്ട്രോൾ രക്തത്തിലൂടെയാണ് എല്ലാ ഭാഗത്തേയ്ക്കും എത്തുന്നത്. കൊളസ്ട്രോൾ രക്തത്തിൽ ലയിക്കാത്തതിനാൽ തന്നെ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലിപോപ്രോട്ടീൻ കണികകളായാണ് ഇതു രക്തത്തിലൂടെ സഞ്ചരിക്കുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലാണുള്ളത്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. എൽഡിഎൽ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി അസുഖങ്ങൾ പിടിപെടാം.കൊളസ്‌ട്രോൾ അളവിലും അധികമാകുന്നതോടെയാണ് ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുവാൻ തുടങ്ങുന്നത്. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാർട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

കൊളസ്‌ട്രോൾ കുറയ്ക്കാനായി ചില വഴികൾ ഒന്ന് നോക്കിയാലോ…

സിഗററ്റിലും മറ്റുമുള്ള കാർസിനോജനുകളും കാർബൺ മോണോക്‌സൈഡും ആർട്ടറികളിൽ കൊളസ്‌ട്രോൾ വർദ്ധിക്കാൻ കാരണമാകുന്നു. കൊളസ്‌ട്രോൾ ഉണ്ടെന്നു വ്യക്തമായാൽ നിർബന്ധമായും പുകവലി അവസാനിപ്പിക്കേണ്ടതാണ്.

ജീവിതത്തിലെ തിരക്കുകൾ കാരണം ഇക്കാലത്ത് പലർക്കും അധികംസമയം വ്യായാമം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ കൊളസ്‌ട്രോൾ ഉണ്ടെന്നു കണ്ടെത്തിയാൽ വ്യായാമം ചെയ്യാൻ കൂടുതൽ സമയം കണ്ടെത്തിയേ മതിയാകൂ. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ വ്യായാമത്തിനു നിർണായക പങ്കുണ്ട്. ദിവസം 40 മിനുട്ടുമുതൽ 60 മിനുട്ടുവരെ വ്യായാമം ചെയ്യുന്നത് നല്ലതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതിനും ഇത് പ്രധാനമാണ്.

കൊളസ്ട്രോളിനെ പേടിക്കേണ്ട. അതു സഹായിയും ഗുണകാംക്ഷിയും സുഹൃത്തുമാണ്. മാംസജന്യഭക്ഷണം ഒഴിവാക്കിയാൽ കൊളസ്ട്രോൾ നില ഉയരില്ല. ശരീരത്തിനു സ്വയം കൊളസ്ട്രോൾ നിർമിക്കാൻ കഴിയില്ല. നാം കഴിക്കുന്നതിൽ നിന്നു മാത്രമേ കൊളസ്ട്രോൾ ഉണ്ടാകയുള്ളൂ. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആഹാരനിയന്ത്രണം മതി. നടത്തവും വ്യായാമവും നല്ല കൊളസ്ട്രോളിൻറെ അളവു കൂട്ടും. പറിച്ച ഉടനെയുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. അതിനായി അടുക്കള ത്തോട്ടം എല്ലാ വീട്ടിലും വേണം. പ്രകൃതി സൗഹൃദ കൃഷിരീതിയാവണം. കാന്താരി, ഇലിമ്പിപ്പുളി എന്നിവ കഴിക്കുക. ഒപ്പം കറിവേപ്പില അരച്ചു ചേർത്ത സംഭാരം കുടിക്കുക. വെളുത്തുള്ളിയും കൊളസ്ട്രോൾ കുറയ്ക്കും. .കാന്താരിമുളക്  ,മോര് ,ഒലീവ് ഓയിലും നെല്ലിക്കയും, ഗ്രീൻ ടീ ,ഇഞ്ചി ,ഓട്സ് എന്നിവ 
കൊളസ്‌ട്രോൾ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.

 

Readers Comment

Add a Comment