Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:16 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നാളെ അവസാനിക്കും. ലോക് ഡൗൺ നിയന്ത്രണങ്ങൾ എങ്ങനെ പിൻവലിക്കണമെന്നതിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കൊവിഡ് ഉന്നതല യോഗം ഇന്ന് തീരുമാനമെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ (ടിപിആർ) അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത്.പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്‌സി സർവീസുകൾക്ക് അനുമതി നൽകും. ഈ പ്രദേശങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും.സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകിയിട്ടുണ്ട്. തുണിത്തരങ്ങൾ, ചെരിപ്പുകൾ, കണ്ണട എന്നിവ വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.മൂന്നാംതരംഗം മുന്നിൽ നിൽക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം. അതുകൊണ്ട് തന്നെ തിയറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്‌സുകൾ എന്നിവയ്ക്ക് ഈ 'അൺലോക്ക്' പ്രക്രിയയിലും തുറക്കാൻ അനുമതി നൽകാനിടയില്ല.രണ്ടാംതരംഗത്തിൻറെ വ്യാപന തീവ്രത കുറഞ്ഞുവെന്നാണ് സർക്കാറിന് ലഭിച്ചിരിക്കുന്ന വിദഗ്‌ധാഭിപ്രായം. എന്നാൽ ജാഗ്രത കുറച്ചാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ പരിഗണിച്ചാകും അന്തിമതീരുമാനം.

Readers Comment

Add a Comment