Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:14 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗികളിലെ പ്രമേഹ രോഗനിർണയവും പരിപാലനവും സംബന്ധിച്ച് പുതിയ ക്ലിനിക്കൽ മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഹൈപ്പർ ഗ്ലൈസീമിയ ഉള്ള പ്രമേഹ രോഗികൾക്ക് ബ്ലാക്ക് ഫംഗസ് ബാധയുടെ സാധ്യത ഉളളതിനാൽ കർശനമായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതിയ മാർഗനിർദേശത്തിൽ എടുത്തു പറയുന്നു. രോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആവർത്തിച്ച് പരിശോധിക്കണമെന്നാണ് പറയുന്നത്. ആദ്യ പരിശോധനയിൽ ഗ്ലൂക്കോസിന്റെ അളവ് സാധാരണമാണെങ്കിലും ആവർത്തിച്ചുള്ള പരിശോധന നിർബന്ധമാണ്. ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ഷുഗർ ലെവൽ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് പരിശോധിക്കണം.ഗ്ലൈസെമിക് ആരംഭത്തിലുള്ള രോഗികൾക്ക് അസുഖത്തിനിടെ സ്ട്രെസ് ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടാകാം, പ്രത്യേകിച്ചും കോവിഡ് അണുബാധയുടെ തീവ്രത വർദ്ധിക്കുകയാണെങ്കിൽ. ഒപ്പം, പ്രമേഹ രോഗികൾ ഭക്ഷമം ക്രമീകരിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു. ഡയറ്റ് ചാർട്ടിൽ നിർദ്ദേശിച്ച സമയവും ഭക്ഷണ അളവും രോഗി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിലുണ്ട്.

Readers Comment

Add a Comment