Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊറോണ ബാധിച്ചവർക്ക് 10 മാസം വരെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊറോണ ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ വൈറസിനെതിരെയുള്ള ആൻറിബോഡികൾ ഉണ്ടായിരിക്കുമെന്ന് പഠനത്തിൽ തെളിയുന്നു.
ഇംഗ്ലണ്ടിലെ കെയർ ഹോമിലെ താമസക്കാരെയും ജീവനക്കാരെയും വിധേയരാക്കിയാണ് വിദഗ്ധർ പഠനം നടത്തിയത്.കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ രോഗബാധിതരായ 682 പേരിലാണ് പഠനം നടത്തിയത്. 86 വയസ്സ് വരെയുള്ളവർ ഇതിൽ ഉൾപ്പെടും.കെയർ ഹോമിലെ താമസക്കാരിൽ ഒരിക്കൽ കൊറോണ ബാധിച്ചവർക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്നാണ് കണ്ടെത്തൽ. 1,429 ജീവനക്കാരിലും പഠനം നടത്തിയിരുന്നു. ജീവനക്കാരുടെ കാര്യത്തിൽ രോഗബാധ ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം കുറവാണെന്നും കണ്ടെത്തി. ഇത് കൂടുതൽ സുരക്ഷിതവും സഹായകവുമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ