Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് 10 വർഷത്തെ സഹായ പദ്ധതി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം പത്ത് വർഷം കുടുംബങ്ങൾക്ക് നൽകാനാണ് തീരുമാനം. ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാർക്കും ഇത് ബാധകമാണ്.

രോഗികളുടെ ആവശ്യങ്ങൾക്ക് സ്വന്തം ജീവനേക്കാൾ മുൻഗണന നൽകിയ സമർപ്പിതരായ ജീവനക്കാർ തന്നെയാണ് കോവിഡ് -19 നെതിരായ ഈ പോരാട്ടത്തിലെ യഥാർത്ഥ നായകരെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. രോഗത്തിന്റെ അവശതയുണ്ടെങ്കിലും രോഗം ബാധിച്ച ജീവനക്കാരിൽ ഭൂരിഭാഗവും മഹാമാരിക്കെതിരായ പോരാട്ടം തുടരുന്നതിനായി ജോലിയിൽ വീണ്ടും പ്രവേശിച്ചു. എന്നാൽ ഏതാനും ചിലർക്ക് ഈ മഹാമാരിക്ക് മുന്നിൽ കീഴടങ്ങേണ്ടിയും വന്നിട്ടുണ്ട്. നമ്മെ വിട്ടുപോയ അവരുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ തന്നെ, മരണമടഞ്ഞ അവരിൽ പലരും അവരുടെ കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നു എന്നതിനാൽ ആ കുടുംബങ്ങൾക്ക് പിന്തുണ നൽകണമെന്ന് സ്ഥാപനം തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

കോവിഡിന് കീഴടങ്ങിയ ഓരോ ആസ്റ്റർ ജീവനക്കാരും പകരം വെയ്ക്കാനില്ലാത്തവരാണ്. അവർ എല്ലായ്പ്പോഴും തങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്ററിനും സമൂഹത്തിനും അവർ നൽകിയ സമർപ്പണങ്ങളോട് എല്ലായ്‌പ്പോഴും നന്ദിയുണ്ടാകും. ജീവിതത്തിലെ ഏറ്റവും കഠിനമായ ആഘാതത്തെ നേരിട്ട അവരുടെ കുടുംബങ്ങളെ സഹായിക്കാനായി ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം മാത്രമാണിതെന്ന് അറിയാം. എങ്കിലും ഈ ദുഷ്‌കരമായ സമയങ്ങളിൽ അവർക്ക് കുറച്ച് പിന്തുണയും ആശ്വാസവും നൽകാനെങ്കിലും ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.


ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമുൾപ്പെടെ 7 രാജ്യങ്ങളിലായി ഇതുവരെ 28,000 കോവിഡ് -19 പോസിറ്റീവ് രോഗികൾക്ക് സേവനം നൽകുകയും, 1,662,726 പേരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. 27 ആശുപത്രികൾ, 115 ക്ലിനിക്കുകൾ, 225 ഫാർമസികൾ എന്നിവയുൾക്കൊള്ളുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൽ 21,000 ജീവനക്കാരാണ് സേവനനിരതരായിട്ടുള്ളത്.

Readers Comment

Add a Comment