Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക്-5ന്റെ നിർമാണത്തിന് അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ). സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ ടെസ്റ്റ് ലൈസൻസിനാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) മുമ്പാകെ അപേക്ഷ നൽകിയിട്ടുള്ളത്.

സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ നിർമാണ-വിതരണാവകാശം നേടിയിട്ടുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് വേണ്ടി ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനം വാക്‌സിൻ ഉൽപാദിപ്പിക്കുന്നുണ്ട്. കർണാടകയിൽ ധാർവാഡിലെ ബേലൂർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ശിൽപ ബയോളജിക്കൽസ് വർഷത്തിനുള്ളിൽ അഞ്ചു കോടി ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (ആർ.ഡി.ഐ.എഫ്) സഹകരണത്തോടെ ഡൽഹിയിലെ പനേസിയ ബയോടെക്കും സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. വർഷത്തിൽ 10 കോടി ഡോസ് വാക്‌സിൻ ഉൽപാദിപ്പിക്കാനാണ് നിർമാതാക്കൾ ലക്ഷ്യമിടുന്നത്.നിലവിൽ സ്പുട്നിക് വാക്‌സിൻ റഷ്യയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്. 91.6 ശതമാനമാണ് കോവിഡ് പ്രതിരോധത്തിൽ സ്പുട്നിക്കിന്റെ ഫലപ്രാപ്തി. നിലവിൽ 66 രാജ്യങ്ങളിൽ ഈ വാക്‌സിൻ ഉപയോഗത്തിലുണ്ട്.

Readers Comment

Add a Comment