Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അലോപ്പതി ചികിത്സയുടേയും മരുന്നുകളിലെ പിഴവുകളും കാരണം പ്രതിവർഷം 2.6 ദശലക്ഷം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. അമേരിക്കയിൽ മാത്രം പ്രതിവർഷം 250000 ൽ അധികം ആളുകളാണ് ഇഗ്ലീഷ് മരുന്നിന്റെ ചികിത്സ-ാ മരുന്ന് പിഴവുകൾ മൂലം മരിക്കുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം പ്രതിവർഷം 4,40,000 പേരോളം ചികിത്സാ പിഴവ് മൂലം മരിക്കുന്നുണ്ട്. ഇതിന് പുറമേ
ഓരോ വർഷവും ഡോക്ടർമാരുടെ ചികിത്‌സാ പിശകുകളാൽ 138 ദശലക്ഷത്തിലധികം രോഗികൾക്ക് ഗുരുതരമായ ഹാനി സംഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തി. രോഗനിർണയത്തിലെ പിശകുകൾ, മരുന്ന് കുറിപ്പുകളിലും ചികിത്സകളിലുമുള്ള പിശകുകൾ, മരുന്നുകളുടെ അനുചിതമായ ഉപയോഗം എന്നിവയാണ് ഇത്രയധികം രോഗികൾക്ക് ഹാനിയുണ്ടാക്കുന്നതിന്റെ കാരണങ്ങൾ.
ഈ പിശകുകൾ കൈകാര്യം ചെയ്യുന്നതിനും അവയിൽ നിന്ന് പഠിക്കുന്നതിനുമായി ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ പോരായെന്നും സംഘടന വിലയിരുത്തുന്നു.പലപ്പോഴും തങ്ങളുടെ പിഴവുകൊണ്ടാണ് മരണം സംഭവിച്ചതെന്ന സത്യം അധികാരികൾ മറച്ചുവയ്ക്കുന്നതിനാൽ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നുണ്ട്. ലോകത്തെ മുഴുവൻ മരണ കാരണങ്ങളിൽ ഹൃദ്രോഗത്തിനും ക്യാൻസറിനും ശേഷമുള്ള മൂന്നാമത്തെ പ്രധാന മരണകാരണം മെഡിക്കൽ പിശകുകളാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു .അലോപ്പതി ചികിത്സക്ക് ഏറ്റവും മികച്ച സജ്ജീകരണങ്ങളും സംവിധാനങ്ങളുമുള്ള രാജ്യമായ അമേരിക്കയിലെ സ്ഥിതി വരെ ഇങ്ങനെയാണെങ്കിൽ ഇപ്പോഴും വികസന പട്ടികയിലുള്ള ഇന്ത്യയിലെ ചികിത്സപിഴവുമൂലമുള്ള മരണ നിരക്ക് എത്രയായിരിക്കാം...
30.82°C







