Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തൃശൂര്‍ അണ്ടത്തോട് പെരിയമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പെരിയമ്പലത്തെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ബംഗാള്‍ സ്വദേശി റോണി (19) അസുഖബാധിതനായി തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 25നു പനിയും കടുത്ത തലവേദനയും കണ്ടതിനെ തുടര്‍ന്ന് പുന്നൂക്കാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലും ചികില്‍സ തേടിയെങ്കിലും അവസ്ഥ അതെ നിലയിൽ തുടർന്നതിനാൽ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു .കടുത്ത തലവേദനയോടു കൂടിയുള്ള പണിയും ഛർദ്ദിയുമാണ് രോഗലക്ഷണങ്ങൾ . .ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.ഇതേ രോഗലക്ഷണങ്ങൾക്കു ചികിത്സയിൽ ഉള്ളവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട് .രോഗം പിടിപെടാനുള്ള സാഹചര്യം സംബന്ധിച്ച് വിശദമായ പരിശോധന തുടരുകയാണ്.