Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

സ്ത്രീകളിലെ ക്യാന്‍സറുകളില്‍ ഏറ്റവും അധികം കാണപ്പെടുന്നത് സ്തനാര്‍ബുദമാണ്. രോഗത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുന്നതും, ചികിത്സ നേരത്തേ ആരംഭിക്കുന്നതും സ്താനാര്‍ബുദം കാരണമുള്ള സങ്കീര്‍ണാവസ്ഥകള്‍ ഒഴിവാക്കുന്നതില്‍ പ്രധാനമാണ്.
1. സ്തനങ്ങളിലെ തടിപ്പുകളോ മുഴകളോ നിസ്സാരമായി കരുതരുത്. സ്തനങ്ങളില്‍ കൈത്തലം അമര്‍ത്തി തടവുമ്പോള്‍ ഉള്ളില്‍ കല്ലിപ്പു പോലെയോ, ചെറിയ മുഴ പോലെയോ തോന്നുന്നെങ്കില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയയാവുക.
2. നാല്പതു വയസ്സു പിന്നിട്ട സ്ത്രീകള്‍ സ്തനാര്‍ബുദ പരിശോധനയായ മാമ്മോഗ്രാമിന് വിധേയരാവുക. പാരമ്പര്യമായി അര്‍ബുദ സാധ്യത സംശയിക്കുന്നവര്‍ മുപ്പതാം വയസ്സില്‍ത്തന്നെ നിശ്ചിത ഇടവേളകളില്‍ മാമ്മോഗ്രാം ചെയ്യുക.
3. സ്തനങ്ങള്‍ക്കോ മുലക്കണ്ണുകള്‍ക്കോ ആകൃതി വ്യത്യാസം തോന്നുന്നെങ്കില്‍ ശ്രദ്ധിക്കുകയും ഡോക്ടറുടെ ഉപദേശം തേടുകയും ചെയ്യുക.
4. മുലയൂട്ടല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കഴിയുന്നത്ര കാലം മുലയൂട്ടുക. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെയും ആരോഗ്യത്തെ ഇത് സംരക്ഷിക്കും.
5. അമിത ശരീരഭാരം സ്താനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുകയും വ്യായാമം പതിവാക്കുകയും ചെയ്യുക.
6. ഹോര്‍മോണ്‍ ചികിത്സയും റേഡിയേഷനു സാധ്യതയുള്ള സാഹചര്യങ്ങളും സൂക്ഷിക്കുക. ഇവ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും.